< Back
Kerala
‘എം.ടി മലയാള വായനാ ലോകത്തെ വിസ്മയമയം കൊള്ളിപ്പിച്ച മഹാ ഇതിഹാസം’; സൈനുൽ ആബിദീൻ
Kerala

‘എം.ടി മലയാള വായനാ ലോകത്തെ വിസ്മയമയം കൊള്ളിപ്പിച്ച മഹാ ഇതിഹാസം’; സൈനുൽ ആബിദീൻ

Web Desk
|
26 Dec 2024 7:56 AM IST

‘ലോകമെമ്പാടുമുള്ള മലയാളികൾക്ക് അദ്ദേഹം ഒരു അഭിമാനം ആയിരുന്നു’

കോഴിക്കോട്: എല്ലാ അർഥത്തിലും മലയാള വായനാ ലോകത്തെ വിസ്മയമയം കൊള്ളിപ്പിച്ച ആ മഹാ ഇതിഹാസം വിട വാങ്ങിയെന്ന് സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ പറഞ്ഞു. സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമടക്കം കൈവെച്ച മേഖലയിൽ എല്ലാം ഒരുപോലെ തിളങ്ങിയ സർഗ കുലപതി. കണ്ണാടിയിലെന്നപോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച ആ അതികയൻ്റെ ഓർമ്മകൾ ഇനി മലയാള വായനാ സമൂഹത്തെ വഴി നടത്തും.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് അദ്ദേഹം ഒരു അഭിമാനം ആയിരുന്നു. പ്രവാസ ലോകത്തും എം ടി യുടെ പുസ്തകങ്ങൾ നിരന്തരം വായിക്കപ്പെടുന്നു. പ്രവാസി പുസ്തക മേളകളും സാഹിത്യ സദസുകളും അതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Tags :
Similar Posts