< Back
Kerala

Kerala
സുബൈർ വധക്കേസ്: പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു
|25 March 2024 1:55 PM IST
പള്ളിയിൽ നിന്ന് പിതാവിനൊപ്പം മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു
പാലക്കാട് പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ (43) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. കേസിലെ പ്രതികളെ കനത്ത പൊലീസ് സുരക്ഷയിലാണ് കോടതിയിൽ എത്തിച്ചത്. ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് സുബൈറിനെ പ്രതികൾ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
2022 ഏപ്രിൽ 15നായിരുന്നു എലപ്പുള്ളി നോമ്പിക്കോട് സ്വദേശി സുബൈറിനെ പ്രതികൾ കൊലപ്പെടുത്തിയത്. പള്ളിയിൽ നിന്ന് പിതാവിനൊപ്പം മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ പത്ത് പ്രതികളെയാണ് പൊലീസ് പിടികൂടിയത്. കേസിൽ ഇനി വിചാരണ നടക്കുകയും വിധിയുണ്ടാകുകയും ചെയ്യും.