< Back
Kerala
സുബൈർ കൊലപാതകം; അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക്
Kerala

സുബൈർ കൊലപാതകം; അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക്

Web Desk
|
16 April 2022 9:44 AM IST

സുദർശനൻ, ശ്രീജിത്ത്, ഷൈജു ഉൾപ്പടെ 5 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം

പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകികളെ കുറിച്ച് പൊലീസിന് കൃത്യമായ സൂചന ലഭിച്ചു. സക്കീർ ഹുസൈൻ എന്ന എസ്.ഡി.പി.ഐ പ്രവർത്തകനെ എരട്ടക്കുളം തിരിവിൽ വെച്ച് വെട്ടിയ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

സുദർശനൻ, ശ്രീജിത്ത്, ഷൈജു ഉൾപ്പടെ അഞ്ചു പേരെയാണ് പൊലീസ് അന്വേഷിക്കുന്നത്.ഒരു മാസം മുമ്പ് ഇവർ ജാമ്യത്തിലിറങ്ങിയിരുന്നെന്നും പൊലീസ് പറയുന്നു.പട്ടാപകൽ ആളുകൾ നോക്കിനിൽക്കെ ഹോട്ടലിന്റെ തൂണിൽ കെട്ടിയിട്ടാണ് എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈനെ വെട്ടിയത്.

ഇന്നലെ ഉച്ചക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം തിരിച്ചുവരുമ്പോഴാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈറിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ആർഎസ്എസ് പ്രവർത്തകരാണ് കൊലനടത്തിയതെന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്. രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതേ സമയം പ്രതികൾ രക്ഷപ്പെടാനുപയോഗിച്ച കാർ കഞ്ചിക്കോട്ട് നിന്നും കണ്ടെത്തിയിട്ടുണ്ട്.

Similar Posts