< Back
Kerala

Kerala
സൂംബ വിവാദം: ടി.കെ അഷ്‌റഫിന്റെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി
|7 July 2025 7:48 PM IST
നടപടി പുനഃപരിശോധിക്കാൻ മാനേജ്‌മെന്റിന് ഹൈക്കോടതി നിർദേശം നൽകി.
കൊച്ചി: സൂംബ വിവാദത്തിൽ അധ്യാപകനായ ടി.കെ അഷ്‌റഫിന്റെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാൻ മാനേജ്‌മെന്റിന് ഹൈക്കോടതി നിർദേശം നൽകി. അധ്യാപകന്റെ വിശദീകരണം കേൾക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
തന്റെ വാദം കേൾക്കാതെയാണ് നടപടിയെടുത്തത് എന്ന് ടി.കെ അഷ്‌റഫ് കോടതിയെ അറിയിച്ചു. മെമ്മോ നൽകി പിറ്റേ ദിവസം തന്നെ നടപടിയെടുക്കുകയായിരുന്നു. മെമ്മോ നൽകിയാൽ അതിൽ മറുപടി കേൾക്കാൻ തയ്യാറാവണം. അതുണ്ടായില്ലെന്ന് ടി.കെ അഷ്‌റഫിന്റെ അഭിഭാഷകൻ പറഞ്ഞു.
സ്‌കൂളുകളിൽ സൂംബ ഡാൻസ് നിർബന്ധമാക്കുന്നതിന് എതിരെ ടി.കെ അഷ്‌റഫ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.