< Back
Kuwait

Kuwait
നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്ര ഗ്രഹണത്തിനു വെള്ളിയാഴ്ച കുവൈത്ത് സാക്ഷിയാവുമെന്ന്
|26 July 2018 8:32 AM IST
ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടുനിൽക്കുന്ന ഗ്രഹണം ജൂലായ് 25 വെള്ളിയാഴ്ചയാണ് ദൃശ്യമാകുക
ഈ നൂററാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്ര ഗ്രഹണത്തിനു വെള്ളിയാഴ്ച കുവൈത്ത് സാക്ഷിയാവുമെന്ന് കുവൈത്ത് സയൻസ് ക്ലബ് അറിയിച്ചു . ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടുനിൽക്കുന്ന ഗ്രഹണം ജൂലായ് 25 വെള്ളിയാഴ്ചയാണ് ദൃശ്യമാകുക . കുവൈത്ത് സമയം രാത്രി 9.24ന് ഭാഗികമായി മറയുന്ന ചന്ദ്രൻ 10.30ഒാടെ പൂർണമായി കാണാതാവും. ഇൗ നൂറ്റാണ്ടിൽ ഇത്ര കൂടുതൽ സമയം ഗ്രഹണം ഉണ്ടാവാൻ സാധ്യതയില്ലെന്നു ഗോളശാസ്ത്രജ്ഞനായ ആദിൽ അൽ സഅ്ദൂൻ അഭിപ്രായപ്പെട്ടു