< Back
Kuwait
കുവൈത്തിലെ ചില ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നത് വൈകിപ്പിക്കും
Kuwait

കുവൈത്തിലെ ചില ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നത് വൈകിപ്പിക്കും

Web Desk
|
27 Aug 2018 6:52 AM IST

കേരളത്തിലെ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലെ ചില ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നത് വൈകിപ്പിക്കാൻ തീരുമാനം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയ, സാൽമിയ ഇന്ത്യൻ പബ്ലിക് സ്‌കൂൾ മാനേജ്‌മെന്റുകൾ തുടങ്ങിയവരാണ് മധ്യവേനലവധികഴിഞ്ഞ് സ്‌കൂൾ തുറക്കകുന്നത് വൈകിപ്പിക്കാൻ തീരുമാനിച്ചത്. രണ്ടു സ്‌കൂളുകളിലും പത്ത് പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരിശീലനം സെപ്റ്റംബർ മൂന്നിന് ആരംഭിക്കും.

കേരളത്തിലെ വെള്ളപ്പൊക്കവും കൊച്ചി വിമാനത്താവളം അടച്ചിട്ടതും മൂലം മധ്യവേനൽ അവധിക്കാലത്ത് നാട്ടിൽ പോയ നല്ലൊരു വിഭാഗം വിദ്യാർഥികൾക്കും അധ്യാപകർക്കും തിരിച്ചെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ സ്കൂളുകൾ തുറക്കുന്ന ദിവസങ്ങൾ പുനഃക്രമീകരിച്ചത്. എൽ.കെ.ജി മുതൽ ഒമ്പത് വരെയും 11ാം ക്ലാസും സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുമെന്ന് ഇരു സ്‌കൂളുകളുടെയും മാനേജ്മെന്റ് വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ പബ്ലിക് സ്‌കൂളിൽ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിലേക്കുള്ള സ്ക്രീനിങ് ടെസ്റ്റ് നേരത്തെ നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Related Tags :
Similar Posts