< Back
Kuwait
വ്യാജ കമ്പനികളുടെ വിസയിലെത്തിയ 3000ത്തോളം വിദേശികളെ നാടുകടത്താനൊരുങ്ങി കുവൈത്ത്
Kuwait

വ്യാജ കമ്പനികളുടെ വിസയിലെത്തിയ 3000ത്തോളം വിദേശികളെ നാടുകടത്താനൊരുങ്ങി കുവൈത്ത്

Web Desk
|
3 Nov 2018 6:23 AM IST

പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കുവൈത്തിൽ വ്യാജ കമ്പനികളുടെ വിസയിലെത്തിയ 2900 വിദേശികളെ നാടുകടത്തുമെന്നു ആഭ്യന്തര മന്ത്രാലയം. ജലീബ് അൽ ശുയൂഖിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിയിലായ 90 പേരെ ചോദ്യം ചെയ്തപ്പോളാണ് രാജ്യം കണ്ട വലിയ മനുഷ്യക്കടത്ത് കേസുകളിലൊന്നിന്റെ ചുരുളഴിഞ്ഞത്.

കുവൈത്ത് സിറ്റി, ഫർവാനിയ, അഹ്മദി എന്നിവിടങ്ങിൽ ആസ്ഥാനമുള്ള മൂന്ന് വ്യാജ കമ്പനികളുടെ വിസയിലാണ് മൂവായിരത്തിനടുത്ത് വിദേശികൾ കുവൈത്തിലെത്തിയത്. 1500 മുതൽ 3000 ദിനാർ വരെ നൽകിയാണ് ഇവർ കുവൈത്തിൽ എത്തിയത്. കൂടുതൽ പാകിസ്ഥാനികളാണ്. ഒാരോ രാജ്യക്കാരിൽനിന്നും വ്യത്യസ്ത തുകയാണ് ഇൗടാക്കുന്നത്. കമ്പനി വിസയിൽ കുവൈത്തിൽ എത്തിക്കുന്നതിന് മാത്രമാണ് തുക ഇൗടാക്കുന്നത്. തൊഴിൽ ഒാരോരുത്തരും വേറെ കണ്ടെത്തണം. മൂന്നുകമ്പനികളുടെയും ഉടമകളെ ചോദ്യം ചെയ്ത് ജാമ്യത്തിൽ വിട്ടതായി അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. സിറിയൻ വംശജനാണ് സർക്കാർ തലത്തിൽ നടപടികൾ പൂർത്തിയാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് വിവരം. സർക്കാർ ഓഫിസിലെ ചില ഉന്നതരെ സ്വാധീനിച്ചാണ് ഇയാൾ വിസ തരപ്പെടുത്തിയിരുന്നത്. ഇൗ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാവും. വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരികയും വർക്ക് പെര്‍മിറ്റിൽ പറഞ്ഞ ജോലി ഏൽപ്പിക്കാതെ പുറത്തേക്ക് പറഞ്ഞുവിടുകയും ചെയ്യുന്ന തൊഴിലുടമകൾക്ക് മൂന്ന് വർഷം തടവും 2000 ദീനാറിൽ കുറയാത്ത പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Similar Posts