< Back
Kuwait
യാത്രക്കാരെ ബുദ്ധിമുട്ടിച്ചു; വിമാനക്കമ്പനിയുടെ ലെെസന്‍സ് കുവെെത്ത് മന്ത്രാലയം റദ്ദാക്കി
Kuwait

യാത്രക്കാരെ ബുദ്ധിമുട്ടിച്ചു; വിമാനക്കമ്പനിയുടെ ലെെസന്‍സ് കുവെെത്ത് മന്ത്രാലയം റദ്ദാക്കി

Web Desk
|
10 Dec 2018 2:45 AM IST

യാത്രക്കാരെ പ്രയാസത്തിലാക്കി എന്ന കാരണത്താൽ ‘വത്തനിയ എയർ വെസി’ന്റെ ലൈസൻസ് സെപ്റ്റംബറിൽ മൂന്നുമാസത്തേക്ക് മരവിപ്പിച്ചിരുന്നു

കുവൈത്തിലെ സ്വകാര്യ വിമാനകമ്പനിയായ ‘വതനിയ്യ എയർവേയ്സി’ൻറെ ലൈസൻസ് വ്യോമയാന വകുപ്പ് റദ്ദാക്കി. വിമാനം വൈകിയും സർവിസ് റദ്ദാക്കിയും യാത്രക്കാരെ ബുദ്ധിമുട്ടിച്ചു എന്ന കാരണത്താലാണ് ലൈസൻസ് റദ്ദാക്കിയത്. വ്യോമയാന വകുപ്പ് വക്താവ് സഅദ് അൽ ഉതൈബിയെ ഉദ്ധരിച്ച് കുവൈത്ത് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.

യാത്രക്കാരെ പ്രയാസത്തിലാക്കി എന്ന കാരണത്താൽ വത്തനിയ എയർ വെസിന്റെ ലൈസൻസ് സെപ്റ്റംബറിൽ മൂന്നുമാസത്തേക്ക് മരവിപ്പിച്ചിരുന്നു. മൂന്നുമാസത്തെ സസ്‌പെൻഷൻ കാലയളവിന് ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് നേരത്തെ തന്നെ വ്യോമയാനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതാണിപ്പോൾ നടപ്പാക്കിയത്. ആഗസ്റ്റ് 26 മുതലാണ് ബജറ്റ് വിമാനമായ ‘വതനിയ’യുടെ സർവീസുകൾ താളം തെറ്റിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു 2011ൽ പ്രവർത്തനം നിർത്തിയ കമ്പനി അഞ്ചുവർഷത്തെ ഇടവേളക്കു ശേഷം 2017 ജൂലൈ 11നാണ് സർവിസ് പുനരാരംഭിച്ചത്.

സർവീസ് വിപുലീകരണത്തിന്റെ ഭാഗമായി 25 പുതിയ യാത്രാവിമാനങ്ങൾ വാങ്ങാൻ, കഴിഞ്ഞ ജൂലൈയിൽ 2.8 ശതകോടി ഡോളറിന്റെ കരാറിൽ കമ്പനി ഒപ്പിട്ടിരുന്നു. 2020 ഓടെ കൂടുതൽ വിമാനങ്ങൾ എത്തിച്ച് സർവിസ് വിപുലപ്പെടുത്താൻ ശ്രമം നടത്തി വരുന്നതിനിടയിലാണ് ലൈസൻസ് നഷ്ടമായത്.

Similar Posts