< Back
Kuwait

Kuwait
തൊഴിലാളികള്‍ക്കായി കൈപുസ്തകം തയാറാക്കി കുവൈത്ത്
|26 Dec 2018 8:11 AM IST
അവകാശങ്ങളെയും ബാധ്യതകളെയും വിദേശ തൊഴിലാളികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം
കുവൈത്തിലേക്ക് വരുന്ന തൊഴിലാളികൾക്കായി മാൻപവർ അതോറിറ്റി കൈപുസ്തകം തയ്യാറാക്കുന്നു. കുവൈത്തിലെത്തുന്നതിന് മുമ്പുതന്നെ അതത് രാജ്യങ്ങളിലെ കോൺസുലേറ്റുകൾ വഴി തൊഴിലാളികൾക്ക് കൈപുസ്തകം ലഭ്യമാക്കാനാണ് അതോറിറ്റിയുടെ പദ്ധതി.
ഏഴ് ഭാഷകളിലാണ് കൈപുസ്തകം തയാറാക്കുന്നത്. അവകാശങ്ങളെയും ബാധ്യതകളെയും വിദേശ തൊഴിലാളികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. കുവൈത്തിലെത്തുന്നതിന് മുമ്പ് തന്നെ അതത് രാജ്യങ്ങളിലെ കോൺസുലേറ്റുകൾ വഴിയായിരിക്കും തൊഴിലാളികൾക്ക് പുസ്തകം ലഭ്യമാക്കുക. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ തൊഴിലെടുക്കുന്ന രാജ്യത്തെ കുറിച്ചും അവിടത്തെ തൊഴിൽ നിയമങ്ങളെ കുറിച്ചും ധാരണയുണ്ടാക്കുന്നത് തൊഴിലാളിക്കും തൊഴിലുടമക്കും ഒരു പോലെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.