< Back
Latest News

Latest News
വിവാഹേതര ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയമെന്ന് സുപ്രീംകോടതി
|2 Aug 2018 4:32 PM IST
വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497ആം വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി.
വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497ആം വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി. വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചു. സ്ത്രീയെയും കുറ്റക്കാരിയായി കണക്കാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ വാദം കേൾകുകയായിരുന്നു അഞ്ചംഗ ഭരണഘടനാബെഞ്ച്.
പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതിൽ യുക്തിയില്ല. ദാമ്പത്യം നിലനിർത്താൻ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തമുണ്ട്. സ്ത്രീ പുരുഷന്റെ സ്ഥാപന ജംഗമ സ്വത്താണോയെന്നും കോടതി ചോദിച്ചു.