< Back
Latest News
ഫേസ്‍ബുക്ക് പണിമുടക്കി
Latest News

ഫേസ്‍ബുക്ക് പണിമുടക്കി

Web Desk
|
3 Aug 2018 10:02 PM IST

ഫേസ്‍ബുക്ക് പേജില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് ട്വീറ്റ് ചെയ്തത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഇടങ്ങളിലൊന്നായ ഫേസ്ബുക്ക് ‘ആഗോള’ തലത്തില്‍ പണിമുടക്കി. ഫേസ്‍ബുക്ക് പേജില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് ട്വീറ്റ് ചെയ്തത്. പത്തു മിനിറ്റോളമാണ് ഫേസ്‍ബുക്കില്‍ പ്രവേശിക്കുന്നതിന് തടസം നേരിട്ടത്. ഡെസ്‌ക് ടോപ്പിലും ആപ്പിലും ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. നിലവില്‍ ഫേസ്ബുക്ക് പണിമുടക്കിയതിന്‍റെ കാരണം വ്യക്തമല്ല. ഉപഭോക്താക്കള്‍ക്ക് നേരിട്ട തടസം സംബന്ധിച്ച് ഫേസ്‍ബുക്ക് ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് കരുതുന്നത്.

Similar Posts