< Back
Latest News
മഴക്കെടുതി; സംസ്ഥാനത്തെ സാമ്പത്തിരംഗത്തിന് തിരിച്ചടിയെന്ന് തോമസ് ഐസക്ക്
Latest News

മഴക്കെടുതി; സംസ്ഥാനത്തെ സാമ്പത്തിരംഗത്തിന് തിരിച്ചടിയെന്ന് തോമസ് ഐസക്ക്

Web Desk
|
3 Aug 2018 8:15 AM IST

കുട്ടനാട്ടിലേതടക്കം വിവിധ പ്രദേശങ്ങളിലെ പ്രധാനകൃഷികളെല്ലാം മഴ വിഴുങ്ങി. വാഴ കൃഷികളും പച്ചക്കറി കൃഷികളും കട പുഴകി. വെള്ളം ഇറങ്ങിയാലേ നാളികേര കൃഷിയുടെ കൃത്യമായ നഷ്ടമറിയാന്‍ കഴിയൂ. 

മഴക്കെടുതി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക്. കാര്‍ഷിക മേഖലക്കാണ് കനത്ത നഷ്ടമുണ്ടായത്. ഇത് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ നയംതിരുത്തി കേരളത്തെ സഹായിക്കണം. ദുരിത ബാധിതരെ സഹായിക്കാന്‍ സമഗ്രമായ പാക്കേജ് തയ്യാറാക്കുമെന്നും ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു.

കുട്ടനാട്ടിലേതടക്കം വിവിധ പ്രദേശങ്ങളിലെ പ്രധാനകൃഷികളെല്ലാം മഴ വിഴുങ്ങി. വാഴ കൃഷികളും പച്ചക്കറി കൃഷികളും കട പുഴകി. വെള്ളം ഇറങ്ങിയാലേ നാളികേര കൃഷിയുടെ കൃത്യമായ നഷ്ടമറിയാന്‍ കഴിയൂ. ഈ നഷ്ടങ്ങള്‍ സംസ്ഥാന സമ്പദ്‌വ്യവസ്ഥക്ക് കൂടിയാണ് ആഘാതമുണ്ടാക്കിയത്. മഴക്കെടുതിയുടെ കണക്ക് തയ്യാറാക്കണമെങ്കില്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തണം. എന്നാല്‍ കേന്ദ്രം ഇപ്പോഴും അതിന് തയ്യാറായിട്ടില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

മഴക്കെടുതി അനുഭവിച്ചവരെ സഹായിക്കാന്‍ സംസ്ഥാന ഖജനാവിന്റെ സാമ്പത്തിക പ്രതിസന്ധി തടസമാകില്ലെന്നും ഡോക്ടര്‍ തോമസ് ഐസക് വ്യക്തമാക്കി.

Related Tags :
Similar Posts