< Back
Latest News

Latest News
ലാഭമല്ലേ ഇത്താ... ജീവിക്കാന്‍ കഷ്ടപ്പെടുന്ന ഈ പെണ്‍കുട്ടിയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
|4 Aug 2018 5:43 PM IST
പല തരം മാര്‍ക്കറ്റിങുകളും നമ്മള്‍ ദിവസവും കാണാറുണ്ട്. വീടുകള്‍ കയറിയിറങ്ങി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വരുന്നവരും അതില്‍ ഉള്‍പ്പെടും.
പല തരം മാര്‍ക്കറ്റിങുകളും നമ്മള്‍ ദിവസവും കാണാറുണ്ട്. വീടുകള്‍ കയറിയിറങ്ങി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വരുന്നവരും അതില്‍ ഉള്‍പ്പെടും. പലപ്പോഴും ഇവരുടെ വാചകക്കസര്‍ത്തില്‍ വീണ് സാധനം വാങ്ങുന്നവരാണ് കൂടുതലും. കൌതുകം ജനിപ്പിക്കുന്ന, ആകര്‍ഷകമായ സംസാരവും ഇടപെടലുമാണ് ഇവരുടെ കൈമുതല്‍. എടുത്താല്‍ പൊങ്ങാത്ത ഭാരവും ചുമന്നാണ് ഇവരില്‍ ഭൂരിഭാഗവും വീടുകള്‍ കയറിയിറങ്ങുന്നത്. നിസാരമായ കമ്മീഷന്‍ തുക പ്രതിഫലം വാങ്ങി, ജീവിക്കാന്‍ കഷ്ടപ്പെടുന്ന കഠിനാധ്വാനികളായ ഇവരില്‍ ഒരാളാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ താരമായ ഈ പെണ്‍കുട്ടി. തന്‍റെ ബാഗിലുള്ള സോപ്പ് പൊടിയുടെയും ബാത്ത് റൂം ക്ലീനറിന്‍റെയുമൊക്കെ പ്രത്യേകതകള്‍ തനതായ ശൈലിയില്‍ നിഷ്കളങ്കമായി ഈ പെണ്‍കുട്ടി വീട്ടുടമയ്ക്ക് വിശദീകരിക്കുന്നതാണ് വീഡിയോയില്‍.
വെറും 149രൂപ ലാഭമല്ലെ ഇത്ത! കൊച്ചേ ഇഷ്ടപ്പെട്ട്...
Posted by RK Nadapuram on Friday, August 3, 2018