< Back
Latest News
കളിയൊക്കെ കൊള്ളാം, ഇതുപോലെ ഗോള്‍ഫ് കളിക്കരുത്; ആന്‍ഡേഴ്‍സനോട് ആരാധകര്‍
Latest News

കളിയൊക്കെ കൊള്ളാം, ഇതുപോലെ ഗോള്‍ഫ് കളിക്കരുത്; ആന്‍ഡേഴ്‍സനോട് ആരാധകര്‍

Web Desk
|
6 Aug 2018 1:50 PM IST

രണ്ടാം ടെസ്റ്റിന് മുമ്പ് കിട്ടിയ ഏതാനും ദിവസങ്ങള്‍ ആഘോഷത്തിന്‍റെ ദിനങ്ങള്‍ കൂടിയാക്കുകയാണ് ഇംഗ്ലീഷ് താരങ്ങള്‍. ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‍സണ്‍ ഗോള്‍ഫ് കളിയുടെ തിരക്കിലായിരുന്നു. 

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം വിജയിച്ച ഇംഗ്ലണ്ട് ടീമിന്‍റെ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. രണ്ടാം ടെസ്റ്റിന് മുമ്പ് കിട്ടിയ ഏതാനും ദിവസങ്ങള്‍ ആഘോഷത്തിന്‍റെ ദിനങ്ങള്‍ കൂടിയാക്കുകയാണ് ഇംഗ്ലീഷ് താരങ്ങള്‍.

ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‍സണ്‍ ഗോള്‍ഫ് കളിയുടെ തിരക്കിലായിരുന്നു. സ്റ്റുവര്‍ട്ട് ബോര്‍ഡിനൊപ്പമായിരുന്നു ആന്‍ഡേഴ്‍സന്‍റെ ഗോള്‍ഫ് കളി. എന്നാല്‍ ഗോള്‍ഫ് കളിയുടെ ആവേശത്തിനൊടുവില്‍ പരിക്കുമായാണ് ആന്‍ഡേഴ്‍സന്‍ മടങ്ങിയത്. ഗോള്‍ഫ് ക്ലബ്ബ് ഉപയോഗിച്ച് പന്ത് അടിച്ചുയര്‍ത്താനുള്ള ശ്രമത്തിനിടെ സമീപത്തുള്ള മരത്തില്‍ തട്ടിയ പന്ത് അതിവേഗത്തില്‍ തിരിച്ചുവന്നിടിച്ചത് ആന്‍ഡ‍േഴ്‍സന്‍റെ മുഖത്ത്. സ്റ്റുവര്‍ട്ട് ബോര്‍ഡ‍് ഇതിന്‍റെ വീഡിയോ ഷെയര്‍ ചെയ്തതോടെ, ഇനി ഇതുപോലെ ഗോള്‍ഫ് കളി വേണ്ട എന്നാണ് ആരാധകരുടെ പ്രതികരണം.

എന്നാല്‍ ആന്‍ഡേഴ്‍സന്‍റെ പരിക്ക് അത്ര ഗുരുതരമല്ല എന്നാണ് സ്റ്റുവര്‍ട്ട് ബോര്‍ഡിന്‍റെ ട്വീറ്റ്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ രണ്ടു ഇന്നിങ്സുകളില്‍ നിന്നായി നാലു വിക്കറ്റുകളാണ് ആന്‍ഡേഴ്‍സന്‍ വീഴ്‍ത്തിയത്.

A) @jimmya9 is perfectly fine. B) 😂😂😂😂😂😂😂😂😂

A post shared by Stuart Broad (@stuartbroad8) on

Similar Posts