< Back
Latest News
അർജുനെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരണമെന്ന് കുടുംബം
Latest News

അർജുനെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരണമെന്ന് കുടുംബം

Web Desk
|
24 July 2024 7:28 AM IST

രക്ഷാദൗത്യത്തിൽ തൃപ്തിയുണ്ടെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു

കോഴിക്കോട്: മലയിടിഞ്ഞ് ലോറിയോടൊപ്പം കാണാതായ ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരണമെന്ന് കുടുംബം. ഇപ്പോള്‍ നടക്കുന്ന രക്ഷാദൗത്യത്തിൽ തൃപ്തിയുണ്ടെന്നും അര്‍ജുന്റെ സഹോദരി അഞ്ജു പറഞ്ഞു.

അര്‍ജുനായുള്ള കുടുംബത്തിന്‍റെ കാത്തിരിപ്പ് തുടരുകയാണ്. തിരച്ചില്‍ ദൗത്യം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോഴും അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ കുടുംബത്തിനി​പ്പോൾ അര്‍ജുന് എന്ത് സംഭവിച്ചു എന്നെങ്കിലും അറിയണം. സഹായിക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു.

അതേസമയം, അര്‍ജുനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കോഴിക്കോട് അടിവാരത്ത് ഡ്രൈവര്‍മാരുടെ കൂട്ടായ്മ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വിവിധ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.




Related Tags :
Similar Posts