< Back
Lifestyle
എയർഫ്രയറിൽ ഈ നാല് ഭക്ഷണങ്ങൾ പാകം ചെയ്യരുത്... !

 image-Google Gemini

Lifestyle

എയർഫ്രയറിൽ ഈ നാല് ഭക്ഷണങ്ങൾ പാകം ചെയ്യരുത്... !

Web Desk
|
7 Nov 2025 11:28 AM IST

എണ്ണയില്ലാതെ തന്നെ ഭക്ഷണങ്ങള്‍ വേഗത്തില്‍ പാകം ചെയ്യാം എന്നതാണ് എയർഫ്രൈയറിന്റെ ഏറ്റവും വലിയ പ്രത്യേകത

അടുത്ത കാലത്തായി അടുക്കളയിൽ ഇടം നേടിയ ഉപകരണമാണ് എയർഫ്രയർ. എണ്ണയില്ലാതെ ഭക്ഷണം പാകം ചെയ്യാം എന്നതാണ് എയർഫ്രയറിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഉപയോഗവും. പച്ചക്കറികൾ,മാംസം,കേക്ക്,മീൻ തുടങ്ങിയവയെല്ലാം എയർഫ്രയറിൽ പാകം ചെയ്‌തെടുക്കാനാവുന്നത്. വേഗത്തിൽ ഭക്ഷണം വേവിക്കാമെന്നതും എണ്ണ ആവശ്യമങ്കില്‍ ഏറ്റവും കുറച്ച് മാത്രം മതിയെന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്നാൽ എല്ലാ ഭക്ഷണങ്ങളും എയർഫ്രയറിന് അനുയോജ്യമല്ലെന്നാണ് വിദഗ്ധർ പറയുന്നു. ചില ഭക്ഷണങ്ങൾ എയർഫ്രയറിൽ പാകം ചെയ്യുമ്പോൾ അതിന്റെ പോഷകങ്ങളുടെ അളവ് നഷ്ടമാകും.എയർഫ്രയറിൽ പാകം ചെയ്യാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങൾ ഇവയൊക്കെയാണ്..


പോപ്‌കോൺസ്

ഒട്ടുമിക്ക പേരും പോപ്‌കോൺ എയർഫ്രയറിൽ വെച്ചാണ് പാകം ചെയ്യുന്നത്. എന്നാൽ പോപ്‌കോൺ എയർഫ്രയറിൽ പാകം ചെയ്യുന്നതിനെ ആരോഗ്യവിദഗ്ധർ നിരുത്സാഹപ്പെടുത്തുന്നു. നാരുകളാൽ സമ്പുഷ്ടമാണ് പോപ്‌കോൺ. മെറ്റബോളിസം വർധിപ്പിക്കുന്നതിനും ശരീരഭാരം കുറക്കുന്നതിനും പോപ്‌കോൺ സഹായിക്കും.എന്നാൽ എയർഫ്രയറിൽ പാകം ചെയ്യുമ്പോൾ പോപ്‌കോൺ ശരിയായി വേവില്ല. കൂടാതെ പെട്ടന്ന് തന്നെ കരിഞ്ഞുപോകാനും സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.മൈക്രോവേവിൽ വെച്ചോ സ്റ്റൗവിൽ വെച്ചോ പോപ്‌കോൺ പാകം ചെയ്യുന്നതാണ് നല്ലത്.


ഇലക്കറികൾ

എയർ ഫ്രയറിൽ ഉരുളക്കിഴങ്ങ്,കൂൺ,കാരറ്റ്,കോളിഫ്‌ളവർ തുടങ്ങിയ പച്ചക്കറികൾ വേഗത്തിൽ പാകം ചെയ്യാനാകും. എന്നാൽ എല്ലാ പച്ചക്കറികളും എയർഫ്രയറിന് അനുയോജ്യമില്ല, ചീര പോലുള്ള ഇലക്കറികൾ എയർഫ്രയറിൽ വെച്ച് പാകം ചെയ്യുന്നത് ഒഴിവാക്കാം.. കനം കുറഞ്ഞായതിനാൽ ഇവ എയർ ഫ്രയറിന്റെ ഫാനിന് ചുറ്റും പറ്റിപ്പിടിക്കുകയും അവ കരിഞ്ഞുപോകാനും ഇടയാക്കും.അതുകൊണ്ട് മറ്റ് കനം കൂടിയ ഭക്ഷണത്തോടൊപ്പം വെച്ച് അൽപം എണ്ണതടവി വേവിച്ചാൽ പോഷകങ്ങൾ നഷ്ടപ്പെടാതെ പാകം ചെയ്യാൻ സഹായിക്കും.


ചീസ്

ഉയർന്ന താപനിലയിൽ ചീസ് പെട്ടന്ന് ഉരുകുകയും കത്തുകയും ചെയ്യും.അതുകൊണ്ട് തന്നെ ചീസ് ഒരിക്കലും തനിച്ച് എയർഫ്രയറിൽവെച്ച് ചൂടാക്കരുത്. കൂടാതെ ഇത് ബാസ്‌കറ്റിലൂടെ താഴേക്ക് പോകുകയും ഇത് ഭക്ഷണത്തെയും ഉപകരണത്തെയും മോശമാക്കും.ചീസ് മാത്രമായി വെക്കാതെ മാവുകളിലോ ബ്രഡ് ക്രംപ്‌സിനലോ പുരട്ടി വെക്കാം.ഇനി അതല്ലെങ്കിൽ ക്യാപ്‌സിക്കനിലോ ചിക്കനിലോ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.


വെള്ളം കൂടുതലുള്ള മാവുകൾ

കടലമാവ്,അരിമാവ് തുടങ്ങി കൂടുതൽ വെള്ളമടങ്ങിയ എയർഫ്രയറിൽ പാകം ചെയ്യുന്നത് നല്ലതല്ല. ലൂസായ മാവ് എയർഫ്രയറിൽ ചൂടാകുന്നതിന് മുമ്പെ അത് ഒലിച്ചിറങ്ങാൻ സാധ്യതയുണ്ട്.ഇത് ഉപകരണത്തെയും കേടുവരുത്തുമെന്നും വിദഗ്ധർ പറയുന്നു. ഏത് ഉപകരണവും ഉപയോഗിക്കുമ്പോൾ അത് വാങ്ങുമ്പോൾ കിട്ടുന്ന കാറ്റലോഗ് സൂക്ഷിക്കുകയും അതിലെ നിർദേശങ്ങൾ അനുസരിക്കുകയും വേണം..

Similar Posts