< Back
Lifestyle
ഉയരങ്ങളിൽ നിന്ന് താഴേക്ക് വീഴുന്നതായി സ്വപ്നം കാണാറുണ്ടോ? കാരണം ഇതാണ്..

Photo| Special Arrangement

Lifestyle

ഉയരങ്ങളിൽ നിന്ന് താഴേക്ക് വീഴുന്നതായി സ്വപ്നം കാണാറുണ്ടോ? കാരണം ഇതാണ്..

Web Desk
|
6 Nov 2025 6:10 PM IST

സ്വപ്‌നങ്ങള്‍ പൂര്‍ണമായും വ്യാഖ്യാനിക്കുക അസാധ്യമാണ്. എന്നിരുന്നാലും നമ്മുടെ വികാരങ്ങളെക്കുറിച്ചാണ് അവ വെളിപ്പെടുത്തുന്നതെന്നാണ് പഠനം

പലരും ഉറക്കത്തില്‍ സ്ഥിരമായി സ്വപ്നങ്ങള്‍ കാണാറുള്ളവരാണ്. ഇതില്‍ തന്നെ പതിവായി ചില സ്വപ്നങ്ങള്‍ ആവര്‍ത്തിച്ച് കാണുന്നവരുമുണ്ട്. ആ സ്വപ്നങ്ങളിൽ കെട്ടിടത്തിൽ നിന്നും ആകാശത്തില്‍ നിന്നും കുഴിയിലേക്ക് വീഴുന്നത് പോലെയുമൊക്കെ തോന്നിയിട്ടുണ്ടോ?. ആളുകൾ കാണുന്ന ഏറ്റവും സാധാരണമായ സ്വപ്നങ്ങളിൽ ഒന്നാണിത്.

സ്വപ്‌നങ്ങള്‍ പൂര്‍ണമായും വ്യാഖ്യാനിക്കുക ഏതാണ്ട് അസാധ്യമാണ്. എന്നിരുന്നാലും നമ്മുടെ വികാരങ്ങളെക്കുറിച്ചാണ് അവ വെളിപ്പെടുത്തുന്നതെന്നാണ് പഠനം. ജീവിതം അല്പം അസ്ഥിരമാണെന്ന് തോന്നുമ്പോഴാണ് സാധാരണയായി വീഴുന്നത് പോലുള്ള സ്വപ്‌നങ്ങള്‍ കാണുന്നത്. സ്വപനങ്ങളിലെ വീഴ്ച പലപ്പോഴും നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ജീവിതം നിങ്ങളുടെ നിയന്ത്രണത്തിലല്ല, അനിശ്ചിതത്വത്തിലാണ് എന്ന് തോന്നുമ്പോഴാണ് ഇത്തരത്തില്‍ തോന്നലുണ്ടാകുന്നത്. ജോലി ലഭിക്കാത്തതോ, സൗഹൃദങ്ങളിലെ പ്രശ്‌നങ്ങളോ, തീരുമാനം എടുക്കാന്‍ കഴിയാതെ വരുന്നതോ പോലും നിങ്ങളുടെ തലച്ചോറ് വീഴ്ചയുടെ രൂപത്തില്‍ പ്രതിഫലിപ്പിക്കുന്നു. അപ്പോള്‍ നിങ്ങള്‍ വീഴുകയാണെന്ന് തോന്നുകയും ഞെട്ടി എഴുന്നേല്‍ക്കുകയും ചെയ്യും.

സമ്മര്‍ദവും, കഫീന്റെ അധിക ഉപയോഗവും ഉറക്കക്കുറവും ഒക്കെക്കൊണ്ട് പലപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. ആവര്‍ത്തിച്ച് മിക്കപ്പോഴും ഇങ്ങനെയുള്ള സ്വപ്‌നം കാണുകയാണെങ്കില്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്ന എന്തെങ്കിലും കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ പുറത്ത് കടക്കണമെന്നാണ് സിഗ്നല്‍ ലഭിക്കുന്നത്. ആശങ്കകളെ മറികടന്ന് നിങ്ങള്‍ക്ക് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് ഈ സാഹചര്യത്തില്‍ ആലോചിക്കാം.

ഉറങ്ങുന്നതിന് മുന്‍പ് ഭക്ഷണത്തിന് ശേഷം പതുക്കെ നടക്കുകയോ ഡയറി എഴുതുകയോ, ചെറു ചൂടുവെള്ളത്തില്‍ കുളിക്കുകയോ ചെയ്യുന്നതൊക്കെ നിങ്ങളുടെ നാഡീവ്യവസ്ഥയെ ശാന്തമാക്കും. നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതുവഴി ഇത്തരത്തിലുള്ള സ്വപ്‌നങ്ങൾ കാണുന്നത് കുറയുന്നു.

Similar Posts