< Back
Lifestyle
ഇവ ഒരിക്കലും വാഷിങ് മെഷീനിൽ ഇടരുത്; പണികിട്ടും
Lifestyle

ഇവ ഒരിക്കലും വാഷിങ് മെഷീനിൽ ഇടരുത്; പണികിട്ടും

Web Desk
|
2 Feb 2026 8:39 AM IST

വാഷിങ് മെഷീൻ ഉപയോഗം വസ്ത്രങ്ങൾ അലക്കുന്ന ജോലി എളുപ്പമാക്കുന്നു

വാഷിങ് മെഷീൻ ഉപയോഗം വസ്ത്രങ്ങൾ അലക്കുന്ന ജോലി എളുപ്പമാക്കുന്നു. വലിയ ശാരീരിക അധ്വാനം ഇല്ലാതെ തന്നെ വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ വാഷിങ് മെഷീന്‍ സഹായിക്കുമെങ്കിലും ചില വസ്ത്രങ്ങൾ കഴുകാൻ മെഷീന്‍ ഉപയോഗിക്കരുത്. എന്തൊക്കെ കഴുകണം എന്നതിനേക്കാൾ എന്തൊക്കെ കഴുകരുത് എന്നാണ് അറിയേണ്ടത്. അവ വാഷിംഗ് മെഷീൻ കേടുവരുത്തുകയോ വസ്ത്രങ്ങൾക്ക് പോറലേൽപ്പിക്കുകയോ ചെയ്യും.

വളരെ കട്ടികുറഞ്ഞ വസ്ത്രങ്ങളിൽ സ്വീക്വന്‍സുകള്‍, മുത്തുകള്‍, എംബ്രോയിഡറി, ബട്ടണുകള്‍ ഇവയൊക്ക പലപ്പോഴും നേര്‍ത്ത നൂലുകൾ ഉപയോഗിച്ചായിരിക്കാം ഘടിപ്പിച്ചിരിക്കുന്നത്. ഇവ അലക്കുമ്പോള്‍ മെഷീനില്‍ ഇളകി വീഴാൻ സാധ്യതയുണ്ട്. കട്ടി കുറഞ്ഞ തുണിയാണെങ്കില്‍ അവ കീറി പോകാനും കാരണമാകും. മെഷീനില്‍ ഇടുന്നതിനേക്കാള്‍ കൈകള്‍ കൊണ്ട് കഴുകുന്നതോ ഡ്രൈക്ലീനിംഗ് ചെയ്യുന്നതോ ആണ് ഇത്തരം വസ്ത്രങ്ങൾക്ക് ഉത്തമം.

നാണയങ്ങള്‍ മുതൽ താക്കോലുകള്‍ വരെയുള്ള പല വസ്തുക്കള്‍ പാന്റിന്റെ പോക്കറ്റിൽ ഇട്ട് അതേപടി അലക്കാനിടുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത്തരത്തിലുള്ള വസ്തുക്കൾ മെഷീനിൽ കുടുങ്ങിയാൽ ഫ്രണ്ട്‌ലോഡിംഗ് മെഷീനില്‍ ഡ്രമ്മില്‍ കേടുപാടുകള്‍ ഉണ്ടാക്കുകയും ഡ്രെയിനേജ് തടയുകയും ഗ്ലാസ് ഡോറിന് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്യും.

അടിവസ്ത്രങ്ങള്‍ ചെറുതും എളുപ്പത്തിൽ കഴുകാമെങ്കിലും അവയ്ക്ക് കട്ടി കുറവായതുകൊണ്ട് ഡ്രമ്മില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. മാത്രമല്ല അടിവസ്ത്രങ്ങളിൽ ധാരാളം അണുക്കളുമുണ്ടാകും. ഒന്നിലധികം ആളുകളുടെ അടിവസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ ഒരെസമയം അലക്കുന്നതും ഇവ മറ്റ് തുണികള്‍ക്കൊപ്പം അലക്കുന്നതും മറ്റ് വസ്ത്രങ്ങളിലേക്ക് അണുക്കള്‍ പടരാൻ കാരണമാകുന്നു.

Similar Posts