< Back
Literature
ബിജു റോക്കിയുടെ കവിതാ സമാഹാരം ബൈപോളാർ കരടിക്ക് പുരസ്‌കാരം
Literature

ബിജു റോക്കിയുടെ കവിതാ സമാഹാരം ബൈപോളാർ കരടിക്ക് പുരസ്‌കാരം

Web Desk
|
8 April 2023 11:19 AM IST

ഏപ്രിൽ 22ന് പള്ളിപ്പാട് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും

പ്രഥമ ആറ്റുമാലി കവിതാ പുരസ്‌കാരം ബിജു റോക്കിയുടെ കവിതാ സമാഹാരമായ ബൈപോളാർ കരടിക്ക്. ബിനു എം പള്ളിപ്പാടിന്റെ സ്മരണാർത്ഥം പള്ളിപ്പാട് കോറം ഫോർ പോസിറ്റീവ് ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. ഏപ്രിൽ 22ന് പള്ളിപ്പാട് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ നോവലിസ്റ്റ് എസ് ഹരീഷ് പുരസ്‌കാരം സമ്മാനിക്കും.

കുരീപ്പുഴ ശ്രീകുമാർ ചെയർമാനും എംആർ രേണുകുമാർ, അജു കെ നാരായണൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാധ്യമപ്രവർത്തകനായ ബിജു റോക്കി മാതൃഭൂമി ക്ലബ് എഫ്എമ്മില്‍ സീനിയർ കോപ്പി റൈറ്ററാണ്.

Related Tags :
Similar Posts