< Back
Literature

Literature
പത്മപ്രഭാ പുരസ്‌കാരം സുഭാഷ് ചന്ദ്രന്
|27 April 2023 8:20 PM IST
75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം
കൽപറ്റ: ഈ വർഷത്തെ പത്മപ്രഭാ പുരസ്‌കാരം കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രന്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സക്കറിയ ചെയർമാനും സാറാ ജോസഫ്, സി.വി ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് പത്മപ്രഭാ ട്രസ്റ്റ് ചെയർമാൻ എം.വി ശ്രേയാംസ് കുമാർ അറിയിച്ചു.
Summary: Noted Malayalam novelist Subhash Chandran has been nominated for this year's Padma Prabha award