< Back
Marketing Feature
foottex cream
Marketing Feature

കാൽപാദത്തിലെ വിണ്ടുകീറൽ, പരിഹാരവുമായി മലയാളി സംരംഭകൻ

Web Desk
|
11 March 2026 11:28 AM IST

കട്ടി കൂടിയ പാദരക്ഷകൾ, വൃത്തിയില്ലാത്ത സോക്സുകൾ ധരിക്കുന്നതും വിണ്ടുകീറലിന് കാരണമാകും

കാൽപാദങ്ങളിലെ വിണ്ടുകീറൽ നിങ്ങളെ ആശങ്കയിലാക്കാറുണ്ടോ? ചർമം കട്ടിയായി ആദ്യം കാണുന്ന ഒരു ചെറിയ വരയിൽ നിന്ന് കാൽപാദങ്ങളിൽ മുഴുവൻ വ്യാപിക്കുന്ന വിണ്ടുകീറൽ. പാദചർമത്തിലെ ഈർപ്പം പൂർണമായി നഷ്ടപ്പെട്ട്, വരണ്ടുണങ്ങുന്നതാണ് വിണ്ടുകീറലിന് കാരണം. കാലിന് അഭം​ഗിയുണ്ടാക്കുക മാത്രമല്ല പലപ്പോഴും വേദനയും ചൊറിച്ചിലും ചോര പൊടിയലുമുണ്ടാക്കും വിണ്ടുകീറൽ.

സ്ഥിരമായി നിന്ന് ജോലി ചെയ്യുന്നവരിലും അമിതവണ്ണമുള്ളവരിലും ഇതുണ്ടാകാനുള്ള സാധ്യത കൂടും. കട്ടി കൂടിയ പാദരക്ഷകൾ, വൃത്തിയില്ലാത്ത സോക്സുകൾ ധരിക്കുന്നതും വിണ്ടുകീറലിന് കാരണമാകും.

പാദത്തിന് ചുറ്റുമുള്ള ചർമം കട്ടി കൂടുന്നതാണ് വിണ്ടുകീറലിന്റെ ആദ്യ ലക്ഷണങ്ങൾ. കട്ടി കൂടിയ ഈ ചർമത്തെ കളുസസ് (Calluses) എന്നാണ് വിളിക്കുക. നടക്കുമ്പോഴും പാദത്തിൽ മർ​ദം അനുഭവപ്പെടുമ്പോഴും ഇവയിൽ വിള്ളലുകൾ വരുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ഇവ വിണ്ടുകീറലുകൾ വലുതാകുകയും ചോര പൊടിയാൻ തുടങ്ങുകയും ചെയ്യും. അണുബാധയിലേക്ക് വരെ നയിക്കാം.

ഇത്തരത്തിൽ വിണ്ടുകീറൽ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആശ്വാസമാകുകയാണ് മലയാളി സംരംഭകനായ ഷിമിൽ ജാസ് നിർമിച്ച് വിപണിയിലെത്തിച്ച ഫൂട്ടെക്സ് ഫൂട്ട് ക്രീം (Foottex Foot cream). കാൽപാദത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റ പരിഹാരമാണ് ഫൂട്ടെക്സ് എന്ന് ഷിമിൽ പറയുന്നു. ഒരേ സമയം

മോയ്സ്ചറയ്സറായും വിണ്ടുകീറലിനുള്ള മരുന്നായും ഉപയോ​ഗിക്കാൻ പറ്റും. ഇക്കോ-സെയ്ഫ് (eco-safe formula) ആയത് കൊണ്ട് പാർശ്വഫലങ്ങളെ കുറിച്ച് പേടിക്കേണ്ടതില്ലെന്ന് ഷിമിൽ പറയുന്നു. നിർമാണത്തിൽ ഔഷധ സസ്യങ്ങൾ ഉപയോ​ഗിച്ചിരിക്കുന്നത് കൊണ്ട് പെട്ടെന്ന് തന്നെ റിസൾട്ട് കാണാൻ പറ്റും.

വീട്ടിൽ നിന്ന് തുടക്കം

ഷിമിൽ വീട്ടിൽ കണ്ട ഒരു പ്രശ്നത്തിന് പരിഹാരം കണ്ടതായിരുന്നു ഫൂട്ടെക്സിന്റെ തുടക്കം. അമ്മ സ്ഥിരമായി കാൽപാദത്തിലെ വിണ്ടുകീറൽ കാരണം ബുദ്ധിമുട്ടുന്നത് കണ്ടതിൽ നിന്നാണ് പരിഹാരം അന്വേഷിച്ച് തുടങ്ങിയത്. ഫൂട്ടെക്സിന്റെ ആദ്യത്തെ കസ്റ്റമർ അമ്മ തന്നെയായിരുന്നു.

2024ൽ വിപണിയിലിറക്കിയ ഉത്പന്നം 6 മാസം കൊണ്ട് 25,000 ഉപഭോക്താക്കളിലേക്കാണ് എത്തിയതെന്ന് ഷിമിൽ പറയുന്നു. അടുത്ത സാമ്പത്തിക വർഷം 1 കോടി രൂപയുടെ വില്പനയാണ് ലക്ഷ്യം. ചുരുങ്ങിയ സമയം ഇത്രയധികം ഉപഭോക്താക്കളെ കണ്ടുപിടിക്കാൻ പറ്റുമെന്ന വിശ്വാസത്തിന് കാരണം ഉത്പന്നത്തിന്റെ ​ഗുണമേന്മയാണെന്ന് ഷിമിൽ പറയും.

Similar Posts