< Back
Marketing Feature
nandilath g mart
Marketing Feature

നന്തിലത്ത് ഓണം ഓഫറുകൾ കൂടാതെ ജിഎസ്ടി വിലക്കുറവും

Web Desk
|
27 Sept 2025 1:14 PM IST

ഓഫറുകൾ ഇനി മൂന്ന് ദിവസം കൂടി

കോഴിക്കോട്: ജിഎസ്ടി പരിഷ്കരണം നിലവിൽ വന്നതോടെ ​ഉപഭോക്താക്കൾക്ക് മികച്ച വിലക്കുറവിൽ ഉത്പന്നങ്ങൾ നൽകി ​ഗോപു നന്തിലത്ത് ജി മാർട്ട്. നികുതിയിളവിന് പുറമേ ഓണം ഓഫറുകളും തുടരുന്നത് കൊണ്ട് ഈക്കാലയളവിൽ നന്തിലത്ത് ജി മാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും വിലയിളവ് ലഭ്യമാകും.

ഉത്സവ സീസണിൽ പർച്ചേസ് ചെയ്യാൻ പറ്റാതിരുന്നവർക്ക് ആശ്വസമാണിത്. ജിഎസ്ടി വിലക്കുറവ് കൂടി വന്നതോടെ ഉപഭോക്താക്കൾക്ക് മികച്ച ലാഭത്തിൽ ഉത്പന്നങ്ങൾ വാങ്ങാൻ പറ്റുന്നുണ്ടെന്ന് നന്തിലത്ത് ജിമാർട്ട് അധികൃതർ പറഞ്ഞു. ​ഗൃഹോപകരണങ്ങൾക്കും ഇലക്ട്രിക്കൽ ​ഗാഡ്ജറ്റുകൾക്കും ഓണം ഓഫർ കൂടാതെ ബ്രാൻഡുകൾ നൽകുന്ന ഓഫറുകളുമുണ്ട്.




ഓഫറുകളും അനവധി


ഈ ഓണക്കാലത്ത് നന്തിലത്ത് ജിമാർട്ട് അവതരിപ്പിച്ച വക്കാലക്കാ ഓഫറിൽ ഒരു ഭാ​ഗ്യശാലിയെ തേടിയെത്തുന്നത് ബമ്പർ സമ്മാനമായി ഒരു സ്റ്റുഡിയോ അപ്പാർട്മെന്റാണ്. 5 ഹ്യൂണ്ടായി എക്സ്റ്റർ കാറുകളും 100 പേർക്ക് റഫ്രിജറേറ്ററുകളും 100 എൽഇഡി ടിവികളും 100 വാഷിങ് മെഷീനുകളും അടക്കം നിരവധി സമ്മാനങ്ങൾ വെറേയുമുണ്ട്. നന്തിലത്ത് ജി മാർട്ടിന്റെ ഏത് ഷോറൂമിൽ നിന്നും പർച്ചേസ് ചെയ്യുന്നവർക്ക് ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവുമുണ്ട്.

ഡിഷ്‌വാഷർ, മൈക്രോവേവ്, 2/3 ബർണർ ​ഗ്ലാസ് ടോപ് എന്നിവയ്ക്ക് 50 ശതമാനം വരെയാണ് ഇളവ് ലഭിക്കുക. ഇൻഡക്ഷൻ കുക്കറിന് 71 ശതമാനവും ക്രൊക്കറി, കിച്ചൺ അപ്ലൈൻസിന് 70 ശതമാനവും വിവിധ ഇഞ്ചിന്റെ ടിവികൾക്ക് 34 മുതൽ 79 ശതമാനം വരെയാണ് ഓഫർ ലഭിക്കുന്നത്. ഇതുവഴി 25000 രൂപ വരെ കിഴിവാണ് ഉപഭോക്താക്കൾ‌ക്ക് ലഭിക്കുക. റഫ്രിജറേറ്റുകൾക്ക് 25000 രൂപ വരെയും ഡിഷ് വാഷറുകൾക്ക് 20,000 രൂപ വരെയും എസികൾക്ക് 3000 രൂപവരെയും കിഴിവാണ് നന്തിലത്ത് ജി മാർട്ടിൽ നൽകുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്കും ഇളവുകൾ ബാധകമാണ്.




48,999 രൂപയുടെ ലാപ്ടോപ്പ് ഓഫറിൽ 27,990 രൂപയ്ക്കും 56,990 രൂപയുടെ ലാപ്ടോപ്പ് 34,990 രൂപയ്ക്കും 78,590 രൂപയുടെ ലാപ്ടോപ്പ് 50 ,499 രൂപയ്ക്കും വാങ്ങിക്കാൻ പറ്റും. ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ 10,999 രൂപയുടെ ലാപ്ടോപ് കിറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്യും.

Similar Posts