< Back
Marketing Feature
nandilath gmart, benza benza offer
Marketing Feature

ഇന്നേ വരെ കാണാത്ത ഓണം; ബെൻസാ ബെൻസാ ഓഫറുമായി ​ഗോപു നന്തിലത്ത് ജി മാർട്ട്

Web Desk
|
31 Aug 2024 4:49 PM IST

ദക്ഷിണേന്ത്യ ഇന്നേ വരെ കാണാത്ത ഓഫറുകളുമായാണ് ഇത്തവണത്തെ ഓണത്തിന് ​ഗോപു നന്തിലത്ത് ജി മാർട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്നത്

ഗോപു നന്തിലത്ത് ജി മാർട്ടിൽ ഓണം പ്രമാണിച്ച് മെ​ഗാ ഓഫർ സെയിൽ ആരംഭിച്ചു. ഹൈടെക് ഇലക്ട്രോണിക്സ്-ഡിജിറ്റൽ ഉത്പന്നങ്ങൾ- ​ഗൃഹോപകരണങ്ങൾ തുടങ്ങിയവ ഓഫർ വിലയിൽ സ്വന്തമാക്കാം.

ഹൈടെക് ഇലക്ട്രോണിക്സ് ​- ഗൃഹോപകരണ വിപണന രം​ഗത്ത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡായ ​ഗോപു നന്തിലത്ത് ജി മാർട്ട് ഇത്തവണത്തെ ഓണം പർച്ചേസുകൾക്ക് 70% വരെയാണ് ഓഫർ നൽകുന്നത്. ബെൻസാ ബെൻസാ ഓഫറിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരു ഭാ​ഗ്യശാലിക്ക് ബമ്പർ സമ്മാനമായി ഒരു മെഴ്സിഡസ് ബെൻസ് കാർ സമ്മാനമായി ലഭിക്കും. കൂടാതെ അഞ്ചുപേർക്ക് മാരുതി എസ്-പ്രസോ കാറുകളാണ് സമ്മാനമായി ലഭിക്കുക.

ഏറ്റവും പുതിയ മോഡൽ ടെലിവിഷൻ, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൈക്രോ വേവ് ഓവനുകൾ എന്നിവയെല്ലാം തവണ വ്യവസ്ഥയിൽ സ്വന്തമാക്കുന്നതിന് ഇ.എം.ഐ. സൗകര്യവും ക്യാഷ് ബാക്ക് ഓഫറുകളുമുണ്ട്. സ്മാർട്ട് ടിവികൾക്ക് അടക്കം 70% വരെയും വാഷിങ് മെഷീനുകൾക്ക് 50% വരെയും റെഫ്രിജറേറ്ററുകൾക്ക് 40% വരെയും ഓവനുകൾക്ക് 35% വരെയും ഓഫർ ലഭിക്കും. കൂടാതെ എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്.




40 വർഷത്തിന് മുകളിലെ പരിചയസമ്പത്തും ​ഗൃഹോപകരണ വിപണനത്തിലെ ആഴത്തിലുള്ള അറിവുമാണ് ​​ഗോപു നന്തിലത്ത് ജി മാർട്ടിനെ മലയാളികളുടെ വീട്ടിലെ സ്വന്തം ബ്രാൻഡാക്കി മാറ്റിയത്. ഇടനിലക്കാരില്ലാതെ കമ്പനികളിൽ നിന്ന് നേരിട്ട് പർച്ചേസ് ചെയ്യുന്നതിനാൽ അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് വാങ്ങിക്കാൻ പറ്റും. മികച്ച ഓഫറുകൾ നൽകാനുള്ള കാരണവും ഇതു തന്നെയാണ്.

മികച്ച ​ഗുണനിലനാരമുള്ള ഉത്പന്നങ്ങൾ വിലക്കുറവിൽ നൽകാൻ സാധിച്ചതോടെയാണ് കേരളത്തിന്റെ പ്രിയ ബ്രാൻഡായി ​ഗോപു നന്തിലത്ത് ജി മാർട്ട് വളർന്നത്.

ഇന്ന് 51ൽ പരം ശാഖകളുമായി കേരളത്തിൽ എല്ലാ ജില്ലകളിലുമായി വ്യാപിക്കാൻ ​ഗോപു നന്തിലത്തിനെ പ്രാപ്തമാക്കിയത് ഉപഭോക്താക്കൾക്കുള്ള വിശ്വസ്തതയും ഉറപ്പുമാണ്. ഉത്പന്നങ്ങൾക്ക് കേടുപാടുകൾ പറ്റിയാൽ നൽകുന്ന ആഫ്റ്റർ സെയിൽസ് സർവീസ്, വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ, കിച്ചൺ അപ്ലെയൻസ്, സ്മാർട്ട് ഫോൺ, ലാപ് ടോപ് എന്നിവയുടെ അതിവിപുലമായ കളക്ഷൻ എല്ലാം കൂടി ചേരുന്ന ഒറ്റയിടമാണ് നന്തിലത്ത് ജി മാർട്ട്.

കഴിഞ്ഞ 40 വർഷമായി ഉപഭോക്താക്കൾ നൽകുന്ന പിന്തുണയും സഹകരണവുമാണ് തങ്ങളുടെ വിജയത്തിന് പിന്നില്ലെന്ന് ​ഗോപു നന്തിലത്ത് ജി മാർട്ട് പറയുന്നു.

Similar Posts