< Back
Marketing Feature
Marketing Feature

ജീവനക്കാർക്ക് റേഞ്ച് റോവറും ഔഡിയും; 20 കോടിയുടെ വാഹനങ്ങൾ സമ്മാനം നൽകി ഹൈലൈറ്റ്

Web Desk
|
19 Feb 2026 1:24 PM IST

വിഷൻ 2030യുടെ ഭാ​ഗമായി കേരളത്തിലുടനീളം 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പുതിയ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

മുപ്പതാം വാർഷികത്തോട് അനുബന്ധിച്ച് ജീവനക്കാർക്ക് സർപ്രൈസ് സമ്മാനമൊരുക്കി ഹൈലൈറ്റ് ​ഗ്രൂപ്പ്. ഹൈലൈറ്റ് ​ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച 47 ജീവനക്കാർക്ക് ആഡംബര കാറുകളടക്കം 20 കോടി രൂപ വിലമതിക്കുന്ന വാഹനങ്ങൾ സമ്മാനമായി നൽകി.

റേഞ്ച് റോവറുകൾ, ഔഡി ക്യൂ8, ലാൻഡ് റോവർ ഡിഫൻഡർ തുടങ്ങിയ ആഡംബര മോഡലുകളും ടാറ്റ ഹാരിയർ, കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, സ്കോഡ കൈലാക് തുടങ്ങിയ മോഡലുകളാണ് സമ്മാനിച്ചത്. പതിനായിരത്തോളം ജീവനക്കാരാണ് ഹൈലൈറ്റ് ​ഗ്രൂപ്പിൽ പ്രവർത്തിക്കുന്നത്.

1996ലാണ് ഹൈലൈറ്റ് ​ഗ്രൂപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. വിഷൻ 2030യുടെ ഭാ​ഗമായി കേരളത്തിലുടനീളം 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പുതിയ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. പുതിയ പദ്ധതികളിലൂടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഹൈലൈറ്റ് ​ഗ്രൂപ്പ് പ്രതിനിധികൾ പറഞ്ഞു.

വാണിജ്യ കേന്ദ്രങ്ങൾ, ഐടി പാർക്കുകൾ, അത്യാധുനിക ന​ഗരകേന്ദ്രങ്ങൾ എന്നിവയിലൂടെ കേരളത്തെ ആ​ഗോള നിക്ഷേപ ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഹൈലൈറ്റ് ​ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ റീട്ടെയിൽ മാളായ ഫോക്കസ് മാൾ മുതൽ കോഴിക്കോടും തൃശ്ശൂരുമുള്ള മാളുകൾ അടക്കം നിരവധി പദ്ധതികൾ ഹൈലൈറ്റ് ​ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പത്തോളം പുതിയ മാളുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിർമാണത്തിലാണ്.

Related Tags :
Similar Posts