< Back
Art and Literature
മലയാളം കവിത
Art and Literature

ഏകാകിയുടെ പകല്‍ | Poetry

അമിത്രജിത്ത്
|
3 Jun 2024 5:31 PM IST

| കവിത

ഒരു പകല്‍ മുഴുവനും

ഒറ്റ മുറിയില്‍

ഏകാന്തതയില്‍

നിന്റെ വെളിച്ചത്തെ

സാക്ഷിയാക്കി

ഞാനിന്നൊരു

കിനാവിന് ജന്മമേകിയിട്ടുണ്ട്.

അര്‍ക്കനാം നീ

കടന്നു ചെല്ലുന്ന നേരം

എന്നിലെ സ്വപ്നങ്ങളെ

കടലിന്റെ ആഴത്തിലെ

മുത്തുകള്‍ക്കു സമ്മാനിക്കുമോ?


നിന്നിലെ പ്രകാശം തട്ടി

ഞാനുമിപ്പോള്‍

ആരോരുമറിയാതെ

ജ്വലിക്കുന്നു..

നിറം വെക്കുന്നു..

വിരിയുന്നു..

കൂട്ടിക്കൊണ്ട് പോക നീ

നീന്തിത്തുടിക്കുന്ന

മീനുകള്‍ക്കൊപ്പം.

കളിയ്ക്കാന്‍ വിടുക നീ

നേരിനും നന്മയ്ക്കുമൊപ്പം.



Similar Posts