< Back
Art and Literature

Art and Literature
ആണ്‍മിഴി
|28 Oct 2022 1:50 PM IST
| കവിത
ഉച്ചവെയിലില്‍ ഉദയവര്‍ണ്ണം ചാലിച്ച ആണ്‍മിഴികള്‍
പെയ്യാനരുതാത്ത മേഘനോവില്‍ പിടയുന്ന രണ്ടാകാശങ്ങള്‍...
തിരമാലയെ കെട്ടിയിട്ട കടലിന്റെ അനക്കമില്ലായ്മയത്രെ ആണ്‍മഹിമ.
ഈറനണിയുകയെന്നാല്‍ അത്രമേല്‍ ഞാനാവലാണ്.
ആര്‍ദ്രമാവുകയെന്നാല്‍ ആത്മാവില്‍ ഇളനീര്‍ കിനിയുന്നതുപോലെയാണ്.
മുറിവുകള്‍ക്ക് അടയിരുന്ന് ജീവിതം വിരിയിക്കവെ ആണ്‍മിഴികള്‍ ഒരു പ്രളയത്തിന് അഴികള്‍ പണിയുന്നു....
നാട്ടുകൂട്ടം എന്നോ ഒരിക്കല്‍ വേനല്‍ക്കാട്ടിലേക്ക് നാടുകടത്തിയതാണ്.
ആണത്തമെന്ന പെരുംനുണയില്‍ ഒരു കണ്ണീര്‍ക്കിണര്‍ മണ്ണിട്ട് മുടുകയായിരുന്നു ...
