< Back
Videos
Videos
ജീവിതം ദുസ്സഹമാക്കുന്ന ഉപ്പാലവളപ്പിലെ പട്ടാള ഭരണം
|20 Sept 2023 7:05 PM IST
| വീഡിയോ | Detailed Ground Report
കണ്ണൂര്‍ ആയിക്കര ഹാര്‍ബറിനോട് ചേര്‍ന്നുള്ള പ്രദേശമാണ് ഉപ്പാലവളപ്പ്. മുപ്പതോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ഏക കന്റോണ്‍മെന്റ് പ്രദേശം കൂടിയാണ് ഉപ്പാലവളപ്പ് ഉള്‍പ്പെടുന്ന ആയിക്കര. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ കര്‍ശന നിയന്ത്രണങ്ങള്‍മൂലം ഇവിടത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമായിത്തീര്‍ന്നിരിക്കുന്നു. അര നൂറ്റാണ്ട് കാലമായി ഉപ്പാലവളപ്പില്‍ താമസിച്ചുവരുന്ന കുടുംബങ്ങള്‍ ഇന്ന് കുടിയിറക്ക് ഭീഷണിയിലാണ്.