< Back
Movies
കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും: കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്ത്‌   
Movies

കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും: കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്ത്‌   

Web Desk
|
9 July 2018 7:29 PM IST

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കായംകുളം കൊച്ചുണ്ണിയായി നിവിന്‍പോളി എത്തുമ്പോള്‍ ഇത്തിക്കരപ്പക്കിയായി മെഗാതാരം മോഹന്‍ലാല്‍ എത്തുന്നു എന്നതാണ്‌ ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകം. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ട്രെയിലര്‍ പുറത്തിറക്കിയത്‌. റോഷന്‍ ആന്‍ഡ്രൂസ്‌ ആണ്‌ ഈ ഇതിഹാസ കഥാപാത്രത്തിന്റെ കഥ സംവിധാനം ചെയ്യുന്നത്‌. ബോബി-സഞ്‌ജയ്‌ ടീമിന്‍റേതാണ് കഥയും തിരക്കഥയും. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ്‌ ബജറ്റ്‌ ചിത്രത്തില്‍ നിരവധി താരങ്ങളും അഭിനയിക്കുന്നു. സണ്ണിവെയ്‌ന്‍, മണികണ്‌ഠന്‍, സുധീര്‍ കരമന, ബാബു ആന്റണി, എന്നിവരാണ് ട്രെയിലറിലുള്ള മറ്റു പ്രധാനതാരങ്ങള്‍. പ്രിയആനന്ദ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പിടി ജൂനിയര്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Related Tags :
Similar Posts