< Back
Movies
തലയും ഉടലും രണ്ടു തുണ്ടാക്കി... പോസ്റ്റര്‍ കണ്ട ടൊവിനോയുടെ പ്രതികരണം
Movies

തലയും ഉടലും രണ്ടു തുണ്ടാക്കി... പോസ്റ്റര്‍ കണ്ട ടൊവിനോയുടെ പ്രതികരണം

Web Desk
|
30 July 2018 10:03 AM IST

മറഡോണ തലതെറിച്ച തലവനാ, ക്രിമിനല്‍ പശ്ചാത്തലമൊക്കെയുണ്ട്. എന്നു കരുതി ഇങ്ങനെയൊക്കെ ചെയ്യാവോ എന്നാണ് മറഡോണയെ അവതരിപ്പിച്ച നടന്‍ ടൊവിനോ തോമസ് ചോദിക്കുന്നത്.

മറഡോണ തലതെറിച്ച തലവനാ, ക്രിമിനല്‍ പശ്ചാത്തലമൊക്കെയുണ്ട്. എന്നു കരുതി ഇങ്ങനെയൊക്കെ ചെയ്യാവോ എന്നാണ് മറഡോണയെ അവതരിപ്പിച്ച നടന്‍ ടൊവിനോ തോമസ് ചോദിക്കുന്നത്. പറഞ്ഞു വരുന്നത്, മറഡോണയുടെ പോസ്റ്ററും അത് ഷെയര്‍ ചെയ്ത ടൊവിനോയുടെ പ്രതികരണത്തേയും കുറിച്ചാണ്. വഴിയരികിലെ മതിലില്‍ ഒട്ടിച്ച പോസ്റ്ററില്‍ ടൊവിനോയുടെ തലയും ഉടലും വേറെയാക്കിയാണ് പതിച്ചിരിക്കുന്നത്. പോസ്റ്ററിന്‍റെ ചിത്രം ഒരു ആരാധകന്‍ സിനിമാ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതില്‍ നിന്നാണ് തുടക്കം. ടൊവിനോയും ചിത്രം ഷെയര്‍ ചെയ്തു. ഒപ്പം ഒരു കുറിപ്പും. ‘’അതെ, മറഡോണ തലതെറിച്ചൊരു തലവനാ..(ഇനിയും ഉരുണ്ടാൽ ചെളി പുരളും) ഈശ്വരാ ദൈവമേ ഈ പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലതുമാത്രം വരുത്തണേ!’’.

അതെ.. മറഡോണ "തലതെറിച്ചൊരു" തലവനാ... (ഇനിയും ഉരുണ്ടാൽ ചെളി പുരളും 😬😁😋) ഈശ്വരാ ദൈവമേ ഈ പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ !

Posted by Tovino Thomas on Sunday, July 29, 2018
Similar Posts