< Back
Movies
വന്‍ താര നിരയുമായി ആഷിഖ് അബു; ചിത്രം വൈറസ് 
Movies

വന്‍ താര നിരയുമായി ആഷിഖ് അബു; ചിത്രം വൈറസ് 

Web Desk
|
3 Sept 2018 8:51 PM IST

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തി. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ്. കേരളത്തെ പ്രത്യേകിച്ച് മലബാറിനെ വിറപ്പിച്ച നിപ വൈറസാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചനകള്‍. നിപ വൈറസ് കാലത്ത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു ഫോട്ടോയാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ നിരീക്ഷണ വാര്‍ഡില്‍ നിന്ന് രോഗികളുടെ വസ്ത്രങ്ങളം അവശിഷ്ടങ്ങളും സംസ്‌കരിക്കാനായി സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്ന ജീവനക്കാരുടെ ചിത്രമാണിത്.

ക്യാമറക്ക് മുന്നിലും പിന്നിലുമായി വന്‍ താരനിരയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത് എന്നാണ് മറ്റൊരു പ്രത്യേകത. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, കാളിദാസ് ജയറാം, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന താരങ്ങള്‍. രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മുഹ്‌സിന്‍ പെരാരിയും സുഹാസ്, ഷറഫു എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി എഴുതുന്നത്. സംഗീതം സുശിന്‍ ശ്യാം. അടുത്ത വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തും.

Similar Posts