< Back
Movies
മന്ദാരമെത്താന്‍ വൈകും
Movies

മന്ദാരമെത്താന്‍ വൈകും

Web Desk
|
26 Sept 2018 8:52 PM IST

എന്നാല്‍ അന്ന് ചാലക്കുടിക്കാരന്‍ ചങ്ങാതി, ലില്ലി തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് ഉള്ളതിനാല്‍ മാറ്റുകയായിരുന്നു. 

ആസിഫലി ചിത്രം മന്ദാരത്തിന്‍റെ റിലീസ് മാറ്റി. ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ അഞ്ചിലേക്കാണ് മാറ്റിയത്. നേരത്തെ ഈ വെള്ളിയാഴ്ചയായിരുന്നു മന്ദാരം തിയേറ്ററുകളിലെത്തുമെന്നറിയിച്ചത്. എന്നാല്‍ അന്ന് ചാലക്കുടിക്കാരന്‍ ചങ്ങാതി, ലില്ലി തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് ഉള്ളതിനാല്‍ മാറ്റുകയായിരുന്നു. പേര് പോലെ ഒരു പ്രണയ ചിത്രമാണ് മന്ദാരം.‌ ആസിഫലിയുടെ ലുക്ക് ഇതിനോടകം ശ്രദ്ദേയമായിട്ടുണ്ട്. വര്‍ഷ ബൊല്ലമ്മയും അനാര്‍ക്കലി മരക്കാറുമാണ് ആസിഫലിയുടെ നായികമാര്‍. വിജേഷ് വിജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.

Related Tags :
Similar Posts