< Back
Movies
കായംകുളം കൊച്ചുണ്ണിയുടെ പേരിൽ ഒരു ക്ഷേത്രം കേരളത്തിലുള്ളതായി എത്രപേര്‍ക്കറിയാം?
Movies

കായംകുളം കൊച്ചുണ്ണിയുടെ പേരിൽ ഒരു ക്ഷേത്രം കേരളത്തിലുള്ളതായി എത്രപേര്‍ക്കറിയാം?

Web Desk
|
9 Oct 2018 7:55 PM IST

പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി ഗ്രാമത്തിലുള്ള ഇടപ്പാറ മലദേവത ക്ഷേത്രത്തിലാണ് ഒരു മുസല്‍മാനായ കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ഠയുള്ളത്

കായംകുളം കൊച്ചുണ്ണിയുടെ പേരിൽ ഒരു ക്ഷേത്രം കേരളത്തിൽ ഉള്ളതായി എത്രപേര്‍ക്കറിയാം? ഒരു മുസൽമാന്‍റെ പ്രതിഷ്ഠയുള്ള ലോകത്തിലെ ഏക ഹിന്ദുക്ഷേത്രം ഇതിനോടകം തന്നെ ചര്‍ച്ച വിഷയമായിരിക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി ഗ്രാമത്തിലുള്ള ഇടപ്പാറ മലദേവത ക്ഷേത്രത്തിലാണ് ഒരു മുസല്‍മാനായ കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ഠയുള്ളത്. ജാതിമത ഭേദമന്യേ വിശ്യാസികളുടെ കണ്‍കണ്ട ദൈവമായി കായംകുളം കൊച്ചുണ്ണി ഇന്നും നിലകൊള്ളുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കൊക്കെ അമ്പലത്തില്‍ ഭക്തരുടെ ഒഴുക്കുണ്ടാകും. സിനിമയുടെ ഷൂട്ടിങ്ങ് ആ അമ്പലത്തിലാണ് ആരംഭിച്ചത്.

ഒരു കള്ളനായല്ല, മറിച്ച് ദൈവ സങ്കല്‍പ്പമായാണ് കായംകുളം കൊച്ചുണ്ണി മലദേവത ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. ധനികരുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്ത് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ഒരു കഥാപാത്രമായായാണ് കൊച്ചുണ്ണിയെ ചരിത്രം രേഖപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ജാതിമത ഭേദമന്യേ ഭക്തര്‍ കായംകുളം കൊച്ചുണ്ണിയെ ആരാധന മൂര്‍ത്തിയായി കാണുന്നു. ഒരു ഹിന്ദു ആരാധനാലയത്തില്‍ മുസല്‍മാനായ വ്യക്തിയുടെ പ്രതിഷ്ട നിലനില്‍ക്കുന്നുവെന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. മത സൌഹാര്‍ദ്രത്തിന്‍റെ സമവാക്യമായി നിലകൊള്ളുന്ന കായംകുളം കൊച്ചുണ്ണി എന്ന ദൈവം വ്യാഴാഴ്ച്ച വെള്ളിത്തിരയില്‍ എത്താനിരിക്കെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

കായംകുളം കൊച്ചുണ്ണിയുടെ പേരിൽ ഒരു ക്ഷേത്രം കേരളത്തിൽ ഉള്ളതായി നിങ്ങൾക്ക് അറിയാമോ? ഒരു മുസൽമാന്റെ പ്രതിഷ്ഠയുള്ള ലോകത്തിലെ...

Posted by Kayamkulam Kochunni on Tuesday, October 9, 2018

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും ഒരു അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബോബി സഞ്ചയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related Tags :
Similar Posts