< Back
Movies

Movies
ആദ്യ ദിനം ബോക്സ് ഓഫീസ് കൊള്ളയടിച്ച് കായംകുളം കൊച്ചുണ്ണി
|12 Oct 2018 6:51 PM IST
ആദ്യ ദിവസം 5.3 കോടി രൂപയാണ് ചിത്രം നേടിയത്
നിവിന്‍ പോളി, മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി മലയാളത്തിലെ എല്ലാ ആദ്യ ദിന കളക്ഷന്‍ റെക്കോഡുകളും പഴങ്കഥകളാക്കി മുന്നേറുകയാണ്. ആദ്യ ദിവസം 5.3 കോടി രൂപയാണ് ചിത്രം നേടിയതെന്ന് നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവീസ് അറിയിച്ചു.
മമ്മൂട്ടിയുടെ അബ്രഹാമിന്‍റെ സന്തതികളുടെ 2.95 കോടി എന്ന നേട്ടത്തെ മറികടന്നാണ് കൊച്ചുണ്ണി റെക്കോഡ് തിരുത്തിക്കുറിച്ചത്. കേരളത്തിലെ മാത്രം കണക്കുകളാണ് ഇത്. ഗള്‍ഫ്, ജി.സി.സി രാജ്യങ്ങളിലെ കളക്ഷന്‍ ഇതുവരെ കണക്കാക്കിയിട്ടില്ല. 45 കോടി രൂപ മുതല്‍മുടക്കില്‍ വെള്ളിത്തിരയിലെത്തിയ ചിത്രം മലയാളത്തിലെ ഏറ്റവും ചെലവ് കൂടിയ ചിത്രമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നടക്കുന്ന കഥക്ക് സെറ്റിടാന്‍ മാത്രം 12 കോടി രൂപയാണ് ചെലവായത്.