< Back
Movies

Movies
വരവറിയിക്കാനായി വടചെന്നൈയുടെ പുതിയ ക്യാരക്ടര്‍ ടീസര്‍ പുറത്ത്
|12 Oct 2018 5:28 PM IST
വിസാരണൈ എന്ന ചിത്രത്തിന് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വടചെന്നൈ
വണ്ടര്‍ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ വെട്രിമാരന്‍ അണിയിച്ചൊരുക്കിയ ധനുഷിന്‍റെ വടചെന്നൈ ഒക്ടോബര്‍ 17ന് തിയറ്ററിലെത്തുകയാണ്. ചിത്രത്തിന്‍റെ വരവ് അറിയിച്ച് കൊണ്ട് അന്‍പ് എന്ന ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ധനുഷ് തന്നെയാണ് ടീസറില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
വിസാരണൈ എന്ന ചിത്രത്തിന് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വടചെന്നൈ. ധനുഷിന് നാഷണല്‍ അവാര്‍ഡ് നേടിക്കൊടുത്ത ആടുകളത്തിന് ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെന്നൈ നഗരത്തിലെ ദക്ഷിണ മേഘലയില്‍ ജീവിക്കുന്ന ഒരു മുക്കുവന്‍റെ കഥയാണ് വടചെന്നൈ പറയുന്നത്. അന്‍പ് എന്ന ആ മുക്കുവ യുവാവിന് നേരെ ഗുണ്ടാ സംഘം പല കാരണങ്ങളാല്‍ നോട്ടമിടുകയും ശേഷം നടക്കുന്ന സംഭവ വികാസങ്ങളുമാണ് വടചെന്നൈ പറയുന്നത്.