< Back
Movies
‘ഡബ്ല്യു.സി.സിക്ക് രഹസ്യ അജണ്ട’യെന്ന് ബാബുരാജ് 
Movies

‘ഡബ്ല്യു.സി.സിക്ക് രഹസ്യ അജണ്ട’യെന്ന് ബാബുരാജ് 

റാഹില ബിന്‍ത് അബ്ദുല്‍ റഹീം
|
14 Oct 2018 1:43 PM IST

ഞങ്ങളെ ഇരയായ ആ കുട്ടിയില്‍ നിന്ന് അകറ്റുകയാണവരുടെ ഉദ്ദേശം

ഡബ്ല്യു.സി.സിക്ക് കൃത്യമായ അജണ്ടയെന്ന് നടന്‍ ബാബുരാജ്. ആക്രമിക്കപ്പെട്ട നടിയെ എന്നും പിന്തുണയ്ക്കുന്ന ആളാണ് താനെന്ന് ബാബുരാജ് പറഞ്ഞു. ഞങ്ങളെ ഇരയായ ആ കുട്ടിയില്‍ നിന്ന് അകറ്റുകയാണവരുടെ ഉദ്ദേശം. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യു.സി.സിയുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. പ്രസിഡന്റായ ലാലേട്ടന്റെ മേക്കിട്ട് കേറുകയാണ്. നടിമാര്‍ എന്നു വിശേഷിപ്പിച്ചതില്‍ എന്താണ് പ്രശ്‌നം, എന്റെ ഭാര്യ ഒരു നടിയാണ്, ഡോക്ടറെ ഡോക്ടര്‍ എന്നു വിളിച്ചാല്‍ എന്താണ് തെറ്റ് ? അയാള്‍, അദ്ദേഹം, അങ്ങേര് എന്നൊക്കെയാണ് അവര്‍ ലാലേട്ടനെ വിശേഷിപ്പിച്ചത്.

ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്. ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ്. വോയ്‌സ് ക്ലിപ്പുകള്‍ ഞങ്ങളുടെ കയ്യിലും ഉണ്ട്. അതൊന്നും പുറത്തുവിട്ട് സംഘടന വലുതാക്കാന്‍ ഞങ്ങളില്ല. അടുത്ത ജനറല്‍ ബോഡിക്കെ ദിലീപിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ. ബൈലോ തിരുത്താന്‍ പാടില്ല. ഇവരുടെ ഓലപ്പാമ്പ് കണ്ടിട്ട് അത് മാറ്റാന്‍ പറ്റുമോയെന്നും ബാബുരാജ് ചോദിച്ചു.

ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്ന് പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. പാര്‍വതി അത് തെറ്റിദ്ധരിച്ചതാകാം, അല്ലെങ്കില്‍ അര്‍ത്ഥമറിയാത്തതിനാലാവാമെന്നും മാധ്യമങ്ങളോട് ബാബുരാജ് പറഞ്ഞു. സംഘടനയുടെ കയ്പും മധുരവും അനുഭവിച്ചറിഞ്ഞവനാണ് താനും. തിലകനു മുന്‍പ് തന്നേയും പുറത്താക്കിയിരുന്നു. അതെന്താണ് ഡബ്ല്യു.സി.സി കാണാത്തത്. ആരോപണങ്ങളോട് അമ്മ പ്രതികരിക്കുമെന്നും 24ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചേരുമെന്നും ബാബുരാജ് പറഞ്ഞു. ജനറല്‍ ബോഡി വിളിക്കാനും ആലോചനയുണ്ട്– ബാബുരാജ് വ്യക്തമാക്കി.

Similar Posts