< Back
Movies
പേടിപ്പിക്കാൻ  നയൻസിന്റെ ‘എെറ’ എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
Movies

പേടിപ്പിക്കാൻ നയൻസിന്റെ ‘എെറ’ എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Web Desk
|
16 Oct 2018 12:00 AM IST

ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ച ‘മായ’യ്ക്ക് ശേഷം ഇതാദ്യമായാണ് നയന്‍താര ഇരട്ട വേഷത്തിലെത്തുന്നത്.

പ്രേക്ഷകരെ ഭയപ്പെടുത്താനൊരുങ്ങി തമിഴ് സൂപ്പർതാരം നയൻതാര വീണ്ടും എത്തുന്നു. ഹൊറർ ചിത്രങ്ങളായ മായ, ഡോറാ എന്നിവയ്ക്ക് ശേഷം ‘എെറ’ എന്ന ഹൊറർ ത്രില്ലർ ചിത്രവുമായാണ് നയൻസ് എത്തുന്നത്. ‘ലക്ഷ്മി’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ സർജുൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് നടി എത്തുന്നത്. ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ച ‘മായ’യ്ക്ക് ശേഷം ഇതാദ്യമായാണ് താരം ഇരട്ട വേഷത്തിലെത്തുന്നത്.

കെ.ജെ.ആർ ഫിലിംസിന്റെ ബാനറിൽ കെ.ജെ രജേഷ് നിർമ്മിക്കുന്ന ചിത്രത്തിൽ സുദർശൻ ശ്രീനിവാസൻ, സുന്ദരമൂർത്തി കെ.എസ്, പ്രിയങ്കാ രവീന്ദ്രൻ, കാർത്തിക് ജോഗേഷ്, ശിവ ശങ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സുന്ദരമൂർത്തിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബറോടെ ചിത്രം റിലീസിനെത്തും.

Similar Posts