< Back
Movies
ഒടിയന്‍റെ ഒരു പ്രമോ വീഡിയോ ചെയ്യാമോ.? നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കും
Movies

ഒടിയന്‍റെ ഒരു പ്രമോ വീഡിയോ ചെയ്യാമോ.? നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കും

Web Desk
|
17 Oct 2018 7:40 PM IST

വീഡിയോ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്

മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍റെ പ്രചാരണങ്ങളുടെ ഭാഗമായി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രമോ വീഡിയോ മത്സരം സംഘടിപ്പിച്ച് അണിയറപ്രവര്‍ത്തകര്‍. വീഡിയോ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

15 വര്‍ഷത്തെ വാരണാസിയിലെ നിഗൂഡ ജീവിതത്തിന് ശേഷം സ്വന്തം നാടായ തേങ്കുറിശ്ശിയിലേക്ക് ഒടിയന്‍ മാണിക്യന്‍ തിരിച്ച് വരികയാണ്. ബാക്കി വച്ച പ്രണയവും പകയുമെല്ലാം ചികഞ്ഞെടുക്കാന്‍. തിരികെ വരുന്ന മാണിക്യനെ തേങ്കുറിശ്ശിയിലെ പഴയ തലമുറയില്‍പ്പെട്ടവരും പുതിയ തലമുറയില്‍പ്പെട്ടവരും എങ്ങനെ നോക്കികാണുന്നു എന്നതാണ് പ്രമോ വീഡിയോ ആശയം. ഒരു മിനിറ്റ് ധൈര്‍ഘ്യമുള്ള വീഡിയോ പൂര്‍ണ്ണമായും മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പ്രമോ വീഡിയോകള്‍ക്ക് സമ്മാനം ലഭിക്കും. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം 50,000 രൂപ, മൂന്നാം സമ്മാനം 25,000 രൂപ. വീഡിയോ അയക്കേണ്ട വിലാസം ആശിര്‍വാദ് സിനിമാസ്, നമ്പര്‍ 59/1049 വാലകുഴി, കൃഷ്ണസ്വാമി റോഡ, കൊച്ചിന്‍, 682035.

Announcing an exciting contest to bring out your creative best. Send us your one minute creative promotional videos...

Posted by Mohanlal on Wednesday, October 17, 2018

ഒടിയനെ പിടിക്കാന്‍ നോക്കു, ഒടിയന്‍ കാണട്ടെ നിങ്ങളുടെ ഒടി വിദ്യകള്‍ എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ വീഡിയോ അവസാനിപ്പിക്കുന്നത്. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററില്‍ എത്തും.

Related Tags :
Similar Posts