< Back
Movies

Movies
കയ്യടി നേടി വിജയ്‍യുടെ ‘സർക്കാർ’- ടീസർ കാണാം
|19 Oct 2018 9:07 PM IST
പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായ സർക്കാറിൽ കോർപ്പറേറ്റ് ഭീമനായ സുന്ദർ എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്.
ഇളയ ദളപതി വിജയ്‍യുടെ മാസ് രംഗങ്ങൾ ഉൾപ്പെടുത്തി എ.ആർ മുരുകദാസ് ചിത്രം സർക്കാറിന്റെ ടീസർ പുറത്തിറങ്ങി. പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായ സർക്കാറിൽ കോർപ്പറേറ്റ് ഭീമനായ സുന്ദർ എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും, ഡയലോഗുകളും ഉൾക്കൊള്ളിച്ചുള്ളതാണ് ചിത്രത്തിന്റ ടീസർ. നായികയായ കീർത്തി സുരേഷിനു പുറമെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സണ്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആർ റഹ്‍മാനും മലയാളിയായ
ഗിരീഷ്ഗംഗാധരൻ ചായാഗ്രാഹരണവും നിർവഹിക്കുന്നു. അടുത്ത മാസം ആറിന് ചിത്രം റിലീസിനെത്തും.