< Back
Movies
അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം സന്തോഷ് ശിവന്‍ വരുന്നു; ജാക്ക് ആന്‍റ് ജില്‍ ചിത്രീകരണം ആരംഭിച്ചു
Movies

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം സന്തോഷ് ശിവന്‍ വരുന്നു; ജാക്ക് ആന്‍റ് ജില്‍ ചിത്രീകരണം ആരംഭിച്ചു

Web Desk
|
31 Oct 2018 5:21 PM IST

കാളിദാസ് ജയറാം, മഞ്ചു വാര്യര്‍, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള സിനിമയായ ജാക്ക് ആന്‍റ് ജില്ലിന്‍റെ ചിത്രീകരണം ആലപ്പുഴയില്‍ ആരംഭിച്ചു. കാളിദാസ് ജയറാം, മഞ്ചു വാര്യര്‍, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഇവരെ കൂടാതെ അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിശാരടി തുടങ്ങി നീണ്ട താരനിര തന്നെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.

ദുബൈ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്‍റെ കൂടി സഹകരണത്തോടെയാണ് ജാക്ക് ആന്‍റ് ജില്‍ ഒരുങ്ങുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന സിനിമകയുടെ അണിയറയില്‍ വിദേശത്ത് നിന്നുമുള്ള സാങ്കേതിക വിദഗ്ദര്‍ കൂടി അണിനിരക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. 2013ല്‍ റിലീസ് ചെയ്ത ഇണം എന്ന ചിത്രമാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അവസാനത്തെ ചിത്രം.

Similar Posts