< Back
Movies
മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തി ഗാനഗന്ധര്‍വ്വന്‍റെ സര്‍പ്രൈസ് വീഡിയോ
Movies

മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തി ഗാനഗന്ധര്‍വ്വന്‍റെ സര്‍പ്രൈസ് വീഡിയോ

Web Desk
|
1 Nov 2018 5:40 PM IST

മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയായിരുന്നു പ്രഖ്യാപനത്തിനായി പിഷാരടി ഒരുക്കിയത്

രമേഷ് പിശാരടി സംവിധായകനാകുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. മെഗാസ്റ്റാര്‍ മമ്മുട്ടി നായകനാകുന്ന ചിത്രത്തിന് ഗാനഗന്ധര്‍വ്വന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു സര്‍പ്രൈസ് വീഡിയോയിലൂടെയാണ് രമേഷ് പിഷാരടി ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയായിരുന്നു പ്രഖ്യാപനത്തിനായി പിഷാരടി ഒരുക്കിയത്.

ഗാനമേള വേദികളില്‍ അടിപൊളി ഗാനങ്ങള്‍ പാടുന്ന കലാസദന്‍ ഉല്ലാസായാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂട്ടി വേഷമിടുന്നത്. പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും പുറത്ത് വിട്ടു. അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങും. ഹരി പി നായരും രമേശ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും പിഷാരടിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Similar Posts