< Back
Movies
രവി തേജ ചിത്രം അമര്‍ അക്ബര്‍ ആന്‍റണിയുടെ ടീസര്‍ പുറത്ത്
Movies

രവി തേജ ചിത്രം അമര്‍ അക്ബര്‍ ആന്‍റണിയുടെ ടീസര്‍ പുറത്ത്

Web Desk
|
11 Nov 2018 3:27 PM IST

സംവിധായകന്‍ ശ്രീനു വൈതലയോടൊപ്പം രവി തേജ ഒരിക്കല്‍ കൂടി കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്

ഒരു ഇടവേളക്കക് ശേഷം തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രവി തേജ നായകനാവുന്ന ചിത്രമായ അമര്‍ അക്ബര്‍ ആന്‍റണിയുടെ ടീസര്‍ പുറത്ത്. വലിയ ബജറ്റില്‍ ഒതുങ്ങുന്ന ചിത്രം നവംബര്‍ 16ന് തിയേറ്ററിലെത്തും. സസ്പെന്‍സും കോമഡിയും ആക്ഷനും സെന്‍റിമെന്‍റും എല്ലാം അടങ്ങുന്ന ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും. സംവിധായകന്‍ ശ്രീനു വൈതലയോടൊപ്പം രവി തേജ ഒരിക്കല്‍ കൂടി കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നീ കോസാം, വെങ്കി, ദുബായ് സീനു എന്നീ സിനിമകളാണ് ഇവര്‍ മുന്‍പ് ഒന്നിച്ച ചിത്രങ്ങള്‍. ഇല്യാന ഡിസൂസയാണ് ചിത്രത്തിലെ നായിക.

Similar Posts