< Back
Movies
മമ്മൂട്ടിയുടെ യാത്രയിലേക്ക് ഇനി അധികം ദൂരമില്ല
Movies

മമ്മൂട്ടിയുടെ യാത്രയിലേക്ക് ഇനി അധികം ദൂരമില്ല

Web Desk
|
13 Nov 2018 9:56 PM IST

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടി യാത്രയില്‍ അവതരിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം യാത്ര ഡിസംബര്‍ 21ന് തിയേറ്റുകളിലെത്തും. നിര്‍‍മ്മാതാവ് ആന്‍റോ ജോസഫാണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടി യാത്രയില്‍ അവതരിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനും വൈ.എസ്.ആര്‍.സി.പി പാര്‍ട്ടി ഫൗണ്ടറുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 21നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

തമിഴ് പതിപ്പാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുക. 2004 നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈ.എസ്.ആറിന്‍റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈ.എസ്.ആര്‍ മരിക്കുന്നത്.

സംഗീത സംവിധായകനും ഗായകനുമായ കൃഷ്ണ കുമാറാണ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Similar Posts