< Back
Movies
അനുശ്രിയുടെ ഓട്ടര്‍ഷ: ട്രെയിലര്‍ കാണാം 
Movies

അനുശ്രിയുടെ ഓട്ടര്‍ഷ: ട്രെയിലര്‍ കാണാം 

Web Desk
|
14 Nov 2018 7:45 PM IST

ആണുങ്ങള്‍ മാത്രം ഓട്ടോറിക്ഷയോടിക്കുന്ന സ്റ്റാന്‍ഡില്‍ ഡ്രൈവറായി എത്തിപ്പെടുന്ന സ്ത്രീയുടെ ജീവിതവും അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

സുജിത് വാസുദേവിന്റെ സംവിധാനത്തില്‍ അനുശ്രി കേന്ദ്രകഥാപാത്ര മായെത്തുന്ന ചിത്രം ‘ഓട്ടര്‍ഷ’യുടെ ട്രെയിലര്‍ പുറത്ത്. ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട് കിടക്കുന്ന ജീവിതങ്ങള്‍ വിവരിക്കുന്ന ഹ്യൂമര്‍ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന സിനിമയാണ് ‘ഓട്ടര്‍ഷ’. ആണുങ്ങള്‍ മാത്രം ഓട്ടോറിക്ഷയോടിക്കുന്ന സ്റ്റാന്‍ഡില്‍ ഡ്രൈവറായി എത്തിപ്പെടുന്ന സ്ത്രീയുടെ ജീവിതവും അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജയിംസ് ആന്‍ഡ് ആലീസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ‘ഓട്ടര്‍ഷ’.

Similar Posts