< Back
Movies
അമ്പ്രാട്ടിയുടെ ആഗ്രഹങ്ങള്‍ സാധിച്ച് കൊടുക്കാന്‍ മാണിക്യനെത്തും.. ഒടിയനിലെ ആദ്യ ഗാനമെത്തി
Movies

അമ്പ്രാട്ടിയുടെ ആഗ്രഹങ്ങള്‍ സാധിച്ച് കൊടുക്കാന്‍ മാണിക്യനെത്തും.. ഒടിയനിലെ ആദ്യ ഗാനമെത്തി

Web Desk
|
18 Nov 2018 5:52 PM IST

ഒടിയന്‍ മാണിക്യന്‍റെയും അമ്പ്രാട്ടി എന്ന് ഒടിയന്‍ വിളിക്കുന്ന പ്രഭയുടെയും പ്രണയമാണ് ഗാനത്തിലെയും പ്രമേയം.

ഒടി മറയണ രാക്കാറ്റാണെ സത്യം.. അമ്പ്രാട്ടിയുടെ ഈ ആഗ്രഹം ഞാന്‍ സാധിച്ച് കൊടുക്കും... മോഹന്‍ലാല്‍ സിനിമയായ ഒടിയനിലെ ആദ്യ ഗാനത്തിന് മുന്‍പ് കേള്‍ക്കുന്ന വാക്കുകളാണിത്. എം. ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് റഫീക്ക് അഹ്മദാണ്. ഒടിയന്‍ മാണിക്യന്‍റെയും അമ്പ്രാട്ടി എന്ന് ഒടിയന്‍ വിളിക്കുന്ന പ്രഭയുടെയും പ്രണയമാണ് ഗാനത്തിലെയും പ്രമേയം.

പഴയ മോഹന്‍ലാല്‍ സിനിമകളിലില്‍ പരീക്ഷിച്ച് വിജയിച്ച നരേഷനില്‍ തുടങ്ങുന്ന രീതിയിലാണ് ഒടിയനിലെ ആദ്യ ഗാനവും പുറത്തിറങ്ങിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെ ശബ്ധത്തിലെ പ്രണയവും ചാതുര്യവും ഗാനത്തിലേക്ക് പ്രേക്ഷകനെ ആനയിക്കുന്നു. കൊണ്ടോരാം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുദീപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ്.

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടത്. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്. ഡിസംബര്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തും.

Similar Posts