< Back
Movies
ഫഹദിന്റെ നായികയായി സായ് പല്ലവി എത്തുന്നു 
Movies

ഫഹദിന്റെ നായികയായി സായ് പല്ലവി എത്തുന്നു 

Web Desk
|
19 Nov 2018 10:30 AM IST

ഷൂട്ടിങ്ങ് ഇതിനോടകം തന്നെ ഊട്ടിയില്‍ ആരംഭിച്ചു. ചിത്രത്തിന് ഇതു വരെയും പേരിട്ടിട്ടില്ല. 

നീണ്ട ഇടവേളക്ക് ശേഷം സായ്പല്ലവി വീണ്ടും മലയാളത്തിലേക്ക്. ഇക്കുറി ഫഹദ് ഫാസിലിന്റെ നായികയായാണ് 'മലര്‍ മിസ്' എത്തുന്നത്. നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈമയൗ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം പി.എഫ് മാത്യൂസ് തിരക്കഥയെഴുതുന്ന ചിത്രമാണിത്. ഷൂട്ടിങ്ങ് ഇതിനോടകം തന്നെ ഊട്ടിയില്‍ ആരംഭിച്ചു. ചിത്രത്തിന് ഇതു വരെയും പേരിട്ടിട്ടില്ല.

റൊമാന്റിക്ക് ത്രില്ലറായ ചിത്രത്തില്‍ സായി പല്ലവിയും ഫഹദ് ഫാസിലും ത്രില്ലിംഗ് ആക്ഷന്‍ രംഗത്തില്‍ എത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ സല്‍മാന്റെ കലിയാണ് സായി ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. തെലുങ്കിലും തമിഴിലും കൈനിറയെ അവസരങ്ങളുള്ള സായി പല്ലവി പ്രാധ്യാന്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്.

വരത്തന്‍ ആണ് ഫഹദിന്റെ ഒടുവില്‍ റിലീസായ ചിത്രം. അന്‍വര്‍ റഷദീദിന്റെ ട്രാന്‍സ് ഉള്‍പ്പെടെ ഒരു പിടി ചിത്രങ്ങള്‍ ഫഹദിന്റേതായി പുറത്തുവരാനുണ്ട്.

Similar Posts