< Back
Movies
ഒറ്റക്കൊരു കാമുകന്‍; ട്രെയിലര്‍ കാണാം
Movies

ഒറ്റക്കൊരു കാമുകന്‍; ട്രെയിലര്‍ കാണാം

Web Desk
|
19 Nov 2018 11:55 AM IST

നവാഗതരായ അജിന്‍ലാലും ജയന്‍ വന്നേരിയും സംവിധാനം ചെയ്യുന്ന ഒറ്റക്കൊരു കാമുകന്റെ ട്രെയിലര്‍ പുറത്ത്.

നവാഗതരായ അജിന്‍ലാലും ജയന്‍ വന്നേരിയും സംവിധാനം ചെയ്യുന്ന ഒറ്റക്കൊരു കാമുകന്റെ ട്രെയിലര്‍ പുറത്ത്. യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ജോജു ജോര്‍ജാണ് നായകവേഷത്തിലെത്തുന്നത്. അഭിരാമിയാണ് നായിക. നേരത്തെ ചിത്രത്തിന്റെ ടീസറുകള്‍ അണിയക്കാര്‍ പുറത്തുവിട്ടിരുന്നു. ഷൈന്‍ ടോം ചാക്കോ, ലിജിമോള്‍ ജോസ്, കലാഭവന്‍ ഷാജോണ്‍, അരുന്തതി നായര്‍, വിജയ രാഘവന്‍, ഭരത് മാനുവല്‍, ഡെയിന്‍ ഡേവിസ്, നിമ്മി മാനുവല്‍, ഷെഹീന്‍ സിദ്ദിഖ്, ഷാലു റഹീം എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എസ്‌കെ സുധീഷും, ശ്രീകുമാര്‍ എസുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Similar Posts