< Back
Movies
1000 കോടി മുടക്കുന്നതിലല്ല, സിനിമയില്‍ എന്ത് പറയുന്നു എന്നതിലാണ് കാര്യം- ലിജോ ജോസ് പെല്ലിശ്ശേരി
Movies

1000 കോടി മുടക്കുന്നതിലല്ല, സിനിമയില്‍ എന്ത് പറയുന്നു എന്നതിലാണ് കാര്യം- ലിജോ ജോസ് പെല്ലിശ്ശേരി

Web Desk
|
3 Dec 2018 9:24 PM IST

അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയിലല്ല സിനിമ ചെയ്യുന്നതെന്നും ചെയ്ത എല്ലാ സിനിമകള്‍ പോലെ ഈ.മൈ.യൌവും ഇഷ്ടപ്പെട്ടതിനാല് മാത്രമാണ് ചെയ്തതെന്നും ലിജോ ജോസ് പറഞ്ഞു.

സിനിമയുടെ മൂല്യ നിര്‍ണ്ണയത്തില്‍ ബജറ്റ് ഒരു ഘടകമാവരുതെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. 1000 കോടി മുടക്കി എന്ന് പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടതെന്നും സിനിമയില്‍ എന്താണ് പറയുന്നത് എന്നതിലല്ലേ പ്രാധാന്യം എന്നും ലിജോ ചോദിച്ചു. ഒരു സിനിമക്കായി ഇത്ര നിശ്ചിത പണം മുടക്കിയെന്നും അതിനാല്‍ പ്രേക്ഷകരോട് ഇത് കണ്ടിരിക്കണമെന്നും പറയുന്നത് തന്നെ വളരെ ശോഷിച്ച ഒരു കാര്യമാണെന്നും ലിജോ കൂട്ടിചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ ചലചിത്ര മേളയായ എെ.എഫ്.എഫ്.എെയില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ സ്വന്തമാക്കിയിരുന്നു. അതേ സിനിമയുടെ അഭിനയത്തിന് ചെമ്പന്‍ വിനോദിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയിലല്ല സിനിമ ചെയ്യുന്നതെന്നും ചെയ്ത എല്ലാ സിനിമകള്‍ പോലെ ഈ.മൈ.യൌവും ഇഷ്ടപ്പെട്ടതിനാല് മാത്രമാണ് ചെയ്തതെന്നും ലിജോ ജോസ് പറഞ്ഞു.

തന്‍റെ കരിയറിലെ ഏറ്റവും മോശം സമയത്താണ് അങ്കമാലി ഡയറീസ് എന്ന സാഹസത്തിന് മുതിര്‍ന്നത്. അങ്കമാലി ഡയറീസ് പ്രേക്ഷകര്‍ക്ക് മനസ്സിലായില്ലെങ്കില്‍ സിനിമ പിടിത്തം നിര്‍ത്താമെന്ന തീരുമാനത്തിലാണ് സിനിമ ചെയ്യാന്‍ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Similar Posts