< Back
Movies
ബോക്സ് ഓഫീസിനും ഒടി വച്ച് ഒടിയന്‍ മാണിക്യന്‍
Movies

ബോക്സ് ഓഫീസിനും ഒടി വച്ച് ഒടിയന്‍ മാണിക്യന്‍

Web Desk
|
15 Dec 2018 6:43 PM IST

ഇന്നലെ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം തന്നെ ഇന്ത്യയിൽ നിന്നും നേടിയത് 16.48 കോടി രൂപയാണ്

മലയാളത്തിലെ ബോക്സ്ഓഫീസ് റെക്കോർഡുകൾ പഴങ്കതകളാക്കി മോഹന്‍ലാലിന്‍റെ ഒടിയൻ. ഇന്നലെ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം തന്നെ ഇന്ത്യയിൽ നിന്നും നേടിയത് 16.48 കോടി രൂപയാണ്. ഒടിയന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അണിയറ പ്രവൃത്തകര്‍ കണക്കുവിവരങ്ങൾ പുറത്തുവിട്ടതാണ്.. കേരളത്തിലെ ആദ്യദിന കലക്‌ഷൻ ഉടൻ പുറത്തുവിടും.

The hardest times lead to the greatest moments. A big thank you all for the immense love you have showered upon #Odiyan....

Posted by Odiyan on Saturday, December 15, 2018

ലോകമൊട്ടാകെ ഒടിയൻ ആദ്യദിനം വാരിയത് 32.14 കോടിയുടെ കളക്ഷന്‍. കണക്കുകൾ സത്യമാണെങ്കിൽ മലയാള സിനിമ ഇത് വരെ കാണാത്ത ബോക്സ് ഓഫീസ് കളക്ഷനാണ് ഒടിയന്‍ സ്വന്തമാക്കിയിരിക്കുന്നത്.

ജി.സി.സി രാജ്യങ്ങളില്‍ 4.78 കോടിയും മറ്റുവിദേശ രാജ്യങ്ങളിൽ നിന്നും 11.98 കോടിയും ചിത്രം കളക്ഷന്‍ നേടി. 684 പ്രദര്‍ശനങ്ങളാണ് ആദ്യദിനം ജി.സി.സി രാജ്യങ്ങളില്‍ ഉണ്ടായിരുന്നത്. ലോകമൊട്ടാകെ 12,000 പ്രദർശനങ്ങള്‍. കേരളത്തിൽ മാത്രം 406 ഫാൻസ് ഷോകളിലും ഒടിയന്‍ അരങ്ങേറി. റിലീസ് ദിവസം തന്നെ വിദേശരാജ്യങ്ങളില്‍ നിന്നും ഇത്രയും കളക‌്‌ഷന്‍ നേടുന്ന ആദ്യ തെക്കേ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും ഒടിയന്‍ സ്വന്തമാക്കിയിട്ടുണ്ട്.

Similar Posts