< Back
Movies
ശങ്കര്‍ മഹാദേവന്‍ പൊളിച്ചടുക്കി: വിശ്വാസത്തിലെ രണ്ടാമത്തെ മാസ്സ് ഗാനം പുറത്ത്
Movies

ശങ്കര്‍ മഹാദേവന്‍ പൊളിച്ചടുക്കി: വിശ്വാസത്തിലെ രണ്ടാമത്തെ മാസ്സ് ഗാനം പുറത്ത്

Web Desk
|
15 Dec 2018 8:22 PM IST

വേട്ടി കട്ട് എന്ന് തുടങ്ങുന്ന ഗാനം തല ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലാണ് ഡി.ഇമാന്‍ ഒരുക്കിയിരിക്കുന്നത്

അജിത് കുമാര്‍ നായകനായെത്തുന്ന ശിവയുടെ വിശ്വാസത്തിലെ രണ്ടാമത്തെ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്ത്. വേട്ടി കട്ട് എന്ന് തുടങ്ങുന്ന ഗാനം തല ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലാണ് ഡി.ഇമാന്‍ ഒരുക്കിയിരിക്കുന്നത്. വേഗതയുള്ള പാട്ടുകള്‍ പാടാന്‍ ശങ്കര്‍ മഹാദേവന്‍ എന്ന ഗായകനുള്ള അസാമാന്യ കഴിവ് ഈ ഗാനത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കും. യുഗഭാരതിയുടെ വരികളും ഒരു പക്കാ മാസ് തമിഴ് സിനിമയില്‍ ആരാധകര്‍ എന്ത് ആഗ്രഹിക്കുന്നോ, അതിനെ സംതൃപ്തിപ്പെടുത്തുന്നു.

സംവിധായകന്‍ ശിവ അജിത്തിനെ നായകനാരക്കി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. അജിത്തിന്‍റെ വീരം, വിവേകം, വേതാളം എന്നീ സിനിമകള്‍ക്ക് ശേഷം ശിവ തലക്കായൊരുക്കുന്ന ചിത്രത്തിനും വി എന്നില്‍ തുടങ്ങുന്ന പേരാണ് എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ഇരട്ട ഗെറ്റപ്പുകളിലാണ് അജിത് ചിത്രത്തിലെത്തുന്നത്. മധുരയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ നയന്‍താരയാണ് സിനിമയിലെ നായിക.

Similar Posts