< Back
Movies
കഞ്ഞിയില്‍ കുളിച്ച് സോഷ്യല്‍ മീഡിയ: ഇത് ട്രോളന്മാരുടെ ഒടിവിദ്യകള്‍
Movies

കഞ്ഞിയില്‍ കുളിച്ച് സോഷ്യല്‍ മീഡിയ: ഇത് ട്രോളന്മാരുടെ ഒടിവിദ്യകള്‍

Web Desk
|
16 Dec 2018 6:39 PM IST

ഇതേ ഡയലോഗ് വച്ച് തന്നെ ഒടിയന്‍ ടീം ചിത്രത്തിന്‍റെ കളക്ഷന്‍ റെക്കോഡുകള്‍ പുറത്ത് വിട്ട് ഡീഗ്രെയിഡ് ചെയ്യുന്നവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുകയുണ്ടായി

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത മോഹന്‍ലാലിന്‍റെ ഒടിയന്‍ ഡിഗ്രേഡിങ് കൊണ്ടും വമ്പന്‍ കളക്ഷന്‍ റെക്കോഡുകള്‍ കൊണ്ടും തിയേറ്ററുകളില്‍ യാത്ര തുടരുകയാണ്. സിനിമക്ക് മോശം പ്രതികരണമാണ് ആദ്യം ലഭിച്ചതെങ്കിലും അതിനെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ മഞ്ജു വാര്യര്‍ മോഹന്‍ലാലിനോട് കുറച്ച് കഞ്ഞിയെടുക്കട്ടെ മാണിക്യാ എന്ന് ചോദിക്കുന്ന ഒരു രംഗമുണ്ട്. ഈ ഡയലോഗാണ് പ്രധാനമായും സിനിമയുടെ ഡീഗ്രെയ്ഡിങ്ങിനായി ട്രോളന്മാര്‍ ഉപയോഗിച്ച് പോന്നത്.

നിരവധി ട്രോളുകളാണ് ഇന്നലെയും ഇന്നുമായി ഈ ഡയലോഗിനെ ചുറ്റിപ്പറ്റി പുറത്ത് വന്നത്. ഇതേ ഡയലോഗ് വച്ച് തന്നെ ഒടിയന്‍ ടീം ചിത്രത്തിന്‍റെ കളക്ഷന്‍ റെക്കോഡുകള്‍ പുറത്ത് വിട്ട് ഡീഗ്രെയിഡ് ചെയ്യുന്നവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുകയുണ്ടായി. ചുരുക്കത്തില്‍ അമ്പ്രാട്ടിയുടെ കഞ്ഞിയില്‍ കുളിച്ച് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ.

Similar Posts